ദുബൈ: ഓവർസീസ് മലയാളി അസോസിയേഷൻ (ഓർമ) പായസമത്സരം സംഘടിപ്പിച്ചു. ഓർമയിൽ ഒരോണം ഓണാഘോഷ പരിപാടികൾക്ക് ആരംഭം കുറിച്ച് ഞായറാഴ്ച റാശിദിയയിൽ നടത്തിയ മത്സരത്തിൽ കേരളക്കരയുടെ രുചിപ്പെരുമയും കൈപ്പുണ്യവും ഒത്തുചേർന്നു. അമ്പരപ്പിക്കുന്ന പായസരുചി വൈവിധ്യങ്ങളുമായാണ് മത്സരാർഥികൾ പോരിനിറങ്ങിയത്.
23 ടീമുകൾ വിവിധ മേഖലകളിൽനിന്ന് പങ്കെടുത്ത മത്സരത്തിൽ അൽ ഖൂസ് മേഖലയിൽനിന്ന് പങ്കെടുത്ത സുമ ടീച്ചർ ഒന്നാം സ്ഥാനം നേടി. രാജേഷ് രണ്ടാം സ്ഥാനവും ഖിസൈസ് മേഖലയിൽനിന്നുള്ള നസീമ മൂന്നാം സ്ഥാനവും നേടി. ദുബൈയിൽ പ്രമുഖ ഹോട്ടലിലെ ഷെഫുമാരായ നിഷാം, റമീസ് എന്നിവർ വിധികർത്താക്കളായിരുന്നു.
ഓർമ പ്രസിഡന്റ് ഷിജു ബഷീർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറിമാരായ ബിജു വാസുദേവൻ, ലത, ട്രഷറർ സന്തോഷ് മാടാരി, ഖിസൈസ് മേഖല സെക്രട്ടറി ഫിറോസ് എന്നിവർ നേതൃത്വം നൽകി. വിജയികൾക്ക് സെപ്റ്റംബർ 17ന് നടക്കുന്ന ഓണാഘോഷ ചടങ്ങിൽ മുൻ സാംസ്കാരിക മന്ത്രി എം.എ. ബേബി സമ്മാനങ്ങൾ വിതരണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.