ദുബൈ: ആധുനിക സജ്ജീകരണങ്ങളോടെ റോഡ് ഗതാഗത വകുപ്പിെൻറ പുതിയ മോഡൽ ബസ് സ്റ്റേഷൻ ഊദ് മേത്തയിൽ പ്രവർത്തനമാരംഭിച്ചു. മെട്രോ സ്റ്റേഷനുമായും ടാക്സി സേവനങ്ങളുമായും ബന്ധിപ്പിച്ച് നിർമിച്ച സ്റ്റേഷനിൽ കാർ പാർക്കിങ്, ബൈക്ക് റാക്ക്സ്, ഓഫിസ് സൗകര്യം, ഉപഭോക്തൃ സേവനസൗകര്യം, കച്ചവട കേന്ദ്രം, സ്വയംസേവന കിയോസ്ക്കുകൾ എന്നിവയുണ്ട്. ഊദ് മേത്ത മെട്രോ സ്റ്റേഷനിൽ നിന്ന് 300 മീറ്റർ അടുത്താണിത്.
അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിലൂടെ ജനങ്ങളെ ദൈനംദിന സഞ്ചാരത്തിന് പൊതുഗതാഗതം ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കലാണ് ഇത്തരം സ്റ്റേഷനുകൾ നിർമിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് ആർ.ടി.എ ഡയറക്ടർ ബോർഡ് ചെയർമാനും ഡയറക്ടർ ജനറലുമായ മത്വാർ മുഹമ്മദ് അൽ തയാർ പറഞ്ഞു. 9640 ചതുരശ്ര മീറ്റർ വലുപ്പമാണ് സ്റ്റേഷനുള്ളത്.
മെട്രോ സ്റ്റേഷൻ, സ്കൂളുകൾ, ക്ലബുകൾ, ബിസിനസ് സെൻററുകൾ എന്നിവക്ക് സമീപമായതിനാൽ നിരവധിപേർക്ക് ഉപകാരപ്പെടും. നാലുനില കെട്ടിടത്തിെൻറ റൂഫിലും പാർക്കിങ് സജ്ജീകരിച്ചിട്ടുണ്ട്. ഭാവിയിൽ ദിനംപ്രതി പതിനായിരം യാത്രക്കാരെങ്കിലും സ്റ്റേഷൻ ഉപയോഗപ്പെടുത്തും. ബസുകൾക്കായി ഒമ്പത് പാർക്കിങ് സ്ലോട്ടുകൾ, 350 വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യം, 23 സൈക്കിൾ റാക്കുകൾ, കാത്തിരിപ്പ് കേന്ദ്രം, ഡ്രൈവർമാരുടെ വിശ്രമ കേന്ദ്രം, കഫേ, പ്രാർഥന ഹാൾ, ടോയ്ലറ്റുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.
എട്ട് റൂട്ടുകളിലേക്കാണ് ഇവിടെ നിന്ന് ബസ് പുറപ്പെടുക. ഏഴ് പൊതുഗതാഗത റൂട്ടുകളും ഒരു മെട്രോ ലിങ്ക് റൂട്ടുമാണിത്. 40 ബസുകളാണ് ഇവിടെ നിന്ന് സർവിസ് നടത്തുക. ദുബൈ മാൾ, അൽ ഖിസൈസ്, ബുർജുമാൻ, ദുബൈ മ്യൂസിയം, ഇൻറർനാഷനൽ സിറ്റി, വാഫി സിറ്റി, അൽസീഫ്, ബിസിനസ് ബേ, അൽ നഹ്ദ, അലസഫ, അൽ സത്വ എന്നീ റൂട്ടുകളിലേക്കാണ് ബസുകൾ പുറപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.