ദുബൈ: വെസ്റ്റേൺ ഇന്റർനാഷനൽ ഗ്രൂപ്പിന്റെ പുതിയ സംരംഭമായ ‘പാക്ക് വെല്ലി’ന് തുടക്കമായി. ദുബൈ അൽഖിസൈസിൽ സ്ഥിതിചെയ്യുന്ന ‘പാക്ക് വെല്ലി’ന്റെ പുതിയ ഓഫിസ് വെസ്റ്റേൺ ഇന്റർനാഷനൽ ഗ്രൂപ് ചെയർമാൻ കെ.പി. ബഷീർ ഉദ്ഘാടനം ചെയ്തു. ഫുഡ് പാക്കിങ് പ്രൊഡക്ട്സ്, ഹൈജീൻ പ്രോഡക്ട്സ്, ഇൻഡസ്ട്രിയൽ പാക്കിങ് പ്രൊഡക്ട്സ്, ഓഫിസ് ഡിസ്പോസബിൾ ആൻഡ് സ്റ്റേഷനറി പ്രോഡക്ട്സ് തുടങ്ങിയ ഇനങ്ങളിലായി 3000ത്തോളം ഉല്പന്നങ്ങളാണ് ‘പാക്ക് വെല്ലി’ന് കീഴിൽ നിർമിക്കുന്നത്. ‘എസ്മ’, എച്ച്.എ.സി.സി.പി, ഐ.എസ്.ഒ അംഗീകാരമുള്ള ‘പാക്ക് വെൽ’ ബ്രാൻഡ് ഗുണമേന്മയുള്ള ഉല്പന്നങ്ങൾ മിതമായ നിരക്കിൽ ഉപഭോക്താക്കളിലേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
പരിചയസമ്പന്നരായ പ്രഫഷനുകളുടെ മേൽനോട്ടത്തിൽ ഗവേഷണം ചെയ്തും ഗുണനിലവാരം പരിശോധിച്ചുമാണ് ‘പാക്ക് വെൽ’ ഉല്പന്നങ്ങൾ നിർമിക്കുന്നത്. ക്ലീനിങ് ഉല്പന്നങ്ങൾ നിർമിക്കുന്ന ഷൈൻ വെൽ ആൻഡ് റോയൽ ബ്രൈറ്റ്, പ്രിന്റിങ് മെറ്റീരിയലുകൾ നിർമിക്കുന്ന പ്രിന്റ് വെൽ, ടിഷ്യൂ പേപ്പറുകൾ നിർമിക്കുന്ന ടച്ച് വെൽ ആൻഡ് റോയൽറ്റി തുടങ്ങിയവ ഉപ ബ്രാൻഡുകളാണ്.
ഇപ്പോൾ യു.എ.ഇയിൽ കേന്ദ്രീകരിച്ചിരിക്കുന്ന ‘പാക്ക് വെൽ’ 2025 ആകുമ്പോഴേക്കും മുഴുവൻ ജി.സി.സി രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും ഗുണമേന്മയിൽ വിട്ടുവീഴ്ച ചെയ്യാതെ മിതമായ നിരക്കിൽ ഉല്പന്നങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുക എന്ന വെസ്റ്റേൺ ഇന്റർനാഷനൽ ഗ്രൂപ്പിന്റെ ലക്ഷ്യം കാത്തുസൂക്ഷിക്കുന്നതിൽ പ്രതിജ്ഞാബദ്ധരാണെന്നും വെസ്റ്റേൺ ഇന്റർനാഷനൽ ഗ്രൂപ് എക്സിക്യൂട്ടീവ് ഡയറക്ടർ ടി.എൻ. നിസാർ പ്രതികരിച്ചു.
നെസ്റ്റോ മാനേജിങ് ഡയറക്ടർ സിദ്ധീഖ് പാളോളത്തിൽ, ഡയറക്ടർമാരായ കെ.പി. നൗഫൽ, ഫായിസ് ബഷീർ, വെസ്റ്റേൺ ഗ്രൂപ് വൈസ് പ്രസിഡന്റ് മാത്യു ഉമ്മൻ, പാക്ക് വെൽ സെയിൽസ് മാനേജർ ഷെരീഫ് വലിയകത്ത്, ഓപറേഷൻ മാനേജർ ഷാക്കിർ, മജീദ്, നൗഫൽ തുടങ്ങി വെസ്റ്റേൺ ഇന്റർനാഷനൽ ഗ്രൂപ്പിന്റെ വിവിധ ബ്രാൻഡുകളുടെ മേലധികാരികൾ ഉദ്ഘാടന വേളയിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.