ദുബൈ: യാത്രക്കിടെ തീപിടിച്ച പനാമ ചരക്കു കപ്പലിൽനിന്ന് പരിക്കേറ്റ ജീവനക്കാരനെ യു.എ.ഇയുടെ നാഷനൽ സെർച്ച് ആൻഡ് റെസ്ക്യൂ സെന്ററിലെ സുരക്ഷാവിഭാഗം രക്ഷപ്പെടുത്തി. സാരമായി പൊള്ളലേറ്റ ജീവനക്കാരനെ ഹെലികോപ്ടറിൽ അബൂദബിയിലെ ശൈഖ് ഷാഖ്ബൗത് മെഡിക്കൽ സിറ്റി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇയാൾ ഏത് ദേശക്കാരനാണെന്ന് വ്യക്തമായിട്ടില്ല. തീപിടിത്തത്തിന്റെ വിഡിയോ റെസ്ക്യൂ സെന്റർ പുറത്തുവിട്ടിട്ടുണ്ട്.
ദേശീയ ദുരന്തനിവാരണ സേനയുടെ മൂന്ന് കപ്പലുകളാണ് തീ അണക്കുന്നതിനായി പരിശ്രമിച്ചത്. യു.എ.ഇ കടലിൽ ബുധനാഴ്ചയാണ് ചരക്കുകപ്പലിന് തീപിടിച്ചത്. വിവരം ലഭിച്ച ഉടനെ രക്ഷാസേന സംഭവസ്ഥലത്തേക്ക് മൂന്ന് കപ്പലുകളെ അയക്കുകയായിരുന്നു. ഇവർ ധ്രുതഗതിയിൽ തീ അണച്ചതിനാൽ കാര്യമായ നാശനഷ്ടങ്ങൾ ഇല്ലെന്നാണ് റിപ്പോർട്ട്. ചരക്കുകപ്പലിൽ എത്രജീവനക്കാർ ഉണ്ടായിരുന്നുവെന്ന് വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.