ദുബൈ: പത്തനംതിട്ട സ്വദേശിയായ യുവാവ് ദുബൈയിൽ ഹൃദയാഘാതം മൂലം മരിച്ചു. തുളസീവിലാസം തെപ്പുപര കൃഷ്ണൻകുട്ടി ആചാരിയുടെ മകൻ രാജേഷ് (45) ആണ് മരിച്ചത്. ദുബൈ ഇൻവെസ്റ്റ്മെന്റ് പാർക്കിലെ പി.ഐ ഗ്രൂപ്പിൽ സിവിൽ എൻജീനിയറായി ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം റൂമിൽ വെച്ച് നെഞ്ച് വേദന അനുഭവപ്പെട്ടു തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മാതാവ്: ഭാരതി ലീലമ്മാൾ. ഭാര്യ: വിദ്യാലക്ഷ്മി. മകൾ: ലക്ഷ്മി. പൊലീസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിക്കുമെന്ന് സുഹൃത്തുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.