ഷാർജ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ആറുമാസം ചെലവഴിച്ച് ചരിത്രം സൃഷ്ടിച്ച യു.എ.ഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നിയാദിക്ക് പത്താമത് ഷാർജ ഗവൺമെന്റ് കമ്യൂണിക്കേഷൻ അവാർഡിലെ (എസ്.ജി.സി.എ) പേഴ്സനാലിറ്റി ഓഫ് ദി ഇയർ പുരസ്കാരം.
രണ്ടു ദിവസമായി ഷാർജ എക്സ്പോ സെന്ററിൽ നടന്ന ഇന്റർനാഷനൽ ഗവൺമെന്റ് കമ്യൂണിക്കേഷൻ ഫോറത്തിലാണ് (ഐ.ജി.സി.എഫ്) പുരസ്കാരം പ്രഖ്യാപിച്ചത്.
യു.എസ് മുൻ ജഡ്ജി ഫ്രാങ്കോ കാപ്രിയോക്ക് മികച്ച സാമൂഹിക ഇടപെടലിനുള്ള പുരസ്കാരവും ലഭിച്ചു.
ഐ.ജി.സി.എഫ് സമാപന ചടങ്ങിൽ ഷാർജ ഉപഭരണാധികാരിയും മീഡിയ കൗൺസിൽ ചെയർമാനുമായ ശൈഖ് സുൽത്താൻ ബിൻ അഹ്മദ് അൽ ഖാസിമിയാണ് നിയാദിയുടെ അഭാവത്തിൽ പുരസ്കാരങ്ങൾ സമ്മാനിച്ചത്. മറ്റു നിരവധി പേർക്കും പുരസ്കാരങ്ങൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.