ദുബൈ: ഉപരിപഠന യോഗ്യതയും സർട്ടിഫിക്കറ്റുകളും നേടുേമ്പാഴല്ല നമുക്ക് ചുറ്റുമുള്ള ലോകത്തിെൻറ ഉന്നമനത്തിനായി മാനവികതയുടെ സന്ദേശം നെ റ്റുേമ്പാഴാണ് വിദ്യാഭ്യാസം പൂർണമാവുകയെന്ന് എ.പി.എം. മുഹമ്മദ് ഹനീഷ് െഎ.എ.എസ്. ലോകത്തിെൻറ പ്രതീക്ഷകളും വേദനകളും തിരിച്ചറിയാനും സമാധാനം പകരാനും ഒാരോ വിദ്യാർഥിക്കും കഴിയണം. യു.എ.ഇയിലെ ഏറ്റവും മികച്ച വിദ്യാർഥികൾക്ക് പി.എം. ഫൗണ്ടേഷൻ ഏർപ്പെടുത്തിയ വിദ്യാഭ്യാസ അവാർഡുകൾ ദുബൈയിൽ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 1988 മുതൽ വിദ്യാഭ്യാസ പുരസ്കാരങ്ങൾ നൽകി വരുന്ന പി.എം.ഫൗണ്ടേഷൻ കൂടുതൽ വിപുലീകരിക്കുന്നതായും ഫൗണ്ടേഷൻ ചെയർമാൻ കൂടിയായ മുഹമ്മദ് ഹനീഷ് വ്യക്തമാക്കി.
രാജ്യത്തെ ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ കണ്ടെത്തി അവിടെ പ്രവേശനം ലഭിക്കുന്ന അർഹരായ വിദ്യാർഥികൾക്ക് ആവശ്യമായ പിന്തുണ നൽകാനുള്ള പദ്ധതിയാണ് നടപ്പാക്കാനൊരുങ്ങുന്നത്. വിദ്യാഭ്യാസം തേടിയുള്ള യാത്രക്ക് പട്ടിണിയും വിശപ്പും വഴിമുടക്കം സൃഷ്ടിക്കരുതെന്ന് ഫൗണ്ടേഷനും അതിെൻറ നിസ്വാർഥ നായകർക്കും നിർബന്ധമുണ്ട്. മുൻകാലങ്ങളിൽ നാട്ടിലെ മിടുക്കൻമാർക്കും മിടുക്കികൾക്കും പുരസ്കാരങ്ങൾ നൽകി വരുേമ്പാഴും ഗൾഫ് മേഖലയിലെ വലിയ ഒരു വിഭാഗം കുഞ്ഞുങ്ങൾക്ക് ഇത്തരം അംഗീകാരങ്ങളെല്ലാം അകലെയായിരുന്നു. ജി.സി.സി രാജ്യങ്ങളിലെമ്പാടും സ്വീകാര്യതയുള്ള ‘ഗൾഫ് മാധ്യമ’വുമായി കൈകോർത്തതോടെ ഇവിടുങ്ങളിലെ വിദ്യാർഥികൾക്കും അവർ അർഹിക്കുന്ന അംഗീകാരങ്ങൾ നൽകാനാവുന്നു എന്നതിൽ അത്യാഹ്ലാദമുണ്ട്. തങ്ങളിൽ പ്രതീക്ഷയർപ്പിച്ചിരിക്കുന്ന സമൂഹത്തിെൻറ അഭിലാഷങ്ങൾക്കൊത്തുയരാനുള്ള ഉൾക്കരുത്തും ചിന്താശേഷിയും പുതു തലമുറക്കുണ്ട് എന്നും വിദ്യാർഥികളുടെ മറുപടി പ്രസംഗങ്ങൾക്ക് പ്രതികരണമായി പി.എം. ഫൗണ്ടേഷൻ ചെയർമാൻ കൂട്ടിച്ചേർത്തു.
പി.എം. ഫൗണ്ടേഷൻ ട്രസ്റ്റിമാരായ സി.പി. കുഞ്ഞിമുഹമ്മദ്, ഡോ. എൻ.എം. ഷറഫുദ്ദീൻ, പി.എ. ഇബ്രാഹിം ഹാജി, ഫ്ലോറ ഗ്രൂപ്പ് എം.ഡി വി.എ. ഹസൻ എന്നിവർ സമ്മാന വിതരണവും ആശംസ പ്രസംഗങ്ങളും നടത്തി. രക്ഷിതാക്കളുടെ പ്രതിനിധിയായി ടി. ഷാനവാസ്, അധ്യാപക പ്രതിനിധിയായി സ്മിത രാജേഷ്, അവാർഡ് നേടിയ സംഘത്തിൽപ്പെട്ട വിദ്യാർഥികളായ അമൻ, ലിയ, ഗൗരി നന്ദ, ദേവ രാജേഷ് എന്നിവർ മറുപടി പ്രസംഗം നടത്തി.ഗൾഫ് മാധ്യമം സീനിയർ മാനേജർ വി. ഹാരിസ് സ്വാഗതവും എൻ. റമീസ് ഖാൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.