ഷാർജ: ഇലക്ട്രോണിക് തട്ടിപ്പ്, ബ്ലാക്ക് മെയിൽ എന്നിവയെ കുറിച്ച് അവബോധം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് ഷാർജ പൊലീസിന്റെ ‘ബി അവെയർ’ കാമ്പയിൻ ആരംഭിച്ചു. 2023 മുതൽ 2026 വരെയുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി അടുത്ത മാർച്ച് വരെ കാമ്പയിൻ തുടരും.
അജ്ഞാത ലിങ്കുകൾ ഉൾപ്പെടെ ഇ-മെയിലുകൾ തുറക്കുന്നത് ഒഴിവാക്കണമെന്നും വ്യക്തിപരമായ വിവരങ്ങളോ ബാങ്കിങ് വിവരങ്ങളോ ആരോടും പങ്കുവെക്കരുതെന്നും ഒ.ടി.പി പോലുള്ള വിവരങ്ങൾ ചോദിക്കുന്ന അജ്ഞാത കാളുകളോട് പ്രതികരിക്കരുതെന്നും പൊലീസ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.