അജ്മാൻ: അജ്മാൻ മുഷ്രിഫ് ഗ്രൗണ്ടിൽ നടന്ന കാട്ടാമ്പള്ളി പ്രീമിയർ ലീഗിൽ എഫ്.സി കൊട്ടക്കുന്നിനെ ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി എഫ്.സി പരപ്പിൽ കിരീടം ചൂടി. ടൂർണമെൻറിലുടനീളം മിന്നും പ്രകടനം കാഴ്ചവെച്ച ഫഹദാണ് കളിയിലെ മികച്ച താരം.
സൂപ്പർ സേവിലൂടെ ശ്രദ്ധേനടിയ ജംഷീറാണ് മികച്ച ഗോൾകീപ്പർ.
മികച്ച ഡിഫൻററായി ഷാനിയെയും ടോപ് സ്കോററായി ബാസിതിനെയും തിരഞ്ഞെടുത്തു. മശൂദ് ടൂർണമെൻറിലെ ആദ്യ ഗോൾ നേടിയ താരമായി. വരുംവർഷങ്ങളിൽ കൂടുതൽ ടീമുകളെ ഉൾക്കൊള്ളിച്ച് പ്രീമിയർ ലീഗ് നടത്താൻ ശ്രമിക്കുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.