പ്രീമിയർ മഞ്ഞപ്പട എമിറേറ്റ്സ് ലീഗിലെ ജേതാക്കൾ

പ്രീമിയർ മഞ്ഞപ്പട എമിറേറ്റ്സ് ലീഗ്-2022; ഫാൻറം ലൂണാസ് ചാമ്പ്യൻമാർ

ദുബൈ: കേരള ബ്ലാസ്റ്റേഴ്‌സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പട യു.എ.ഇ വിങ് സംഘടിപ്പിച്ച 'പ്രീമിയർ മഞ്ഞപ്പട എമിറേറ്റ്സ് ലീഗ്' നയൻസ് ടൂർണമെന്‍റ് ഖുസൈസ് സ്റ്റാർ ഇന്‍റർനാഷനൽ സ്കൂൾ ടർഫിൽ നടന്നു.

മഞ്ഞപ്പട അംഗങ്ങളായ നൂറിൽ പരം കളിക്കാർ ആറ് ടീമുകളായി ഏറ്റുമുട്ടിയ ടൂർണമെന്‍റിൽ വിജയികളായ 'ഫാന്‍റം ലൂണ' ടീമിന് ടൈറ്റിൽ സ്പോൺസേർസ് ആയ പ്രീമിയർ വുഡൻ പാലറ്റ് കമ്പനി എം.ഡി നിസാർ കെ.പി ട്രോഫി സമ്മാനിച്ചു. രണ്ടാം സ്ഥാനം സചിൻ ആൻഡ് ബിജോയ് വാരിയേഴ്സും മൂന്നാം സ്ഥാനം ജീക്സൺ ഫാൽകോൺസും സ്വന്തമാക്കി. ടൂർണമെന്‍റിലെ മികച്ച കളിക്കാരനായി ഫാന്‍റം ലൂണയുടെ നൗഷാദ് തെരഞ്ഞെടുക്കപ്പെട്ടു.

Tags:    
News Summary - Premier League Emirates League-2022; Phantom Lunas Champions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.