അബൂദബി നഗരവീഥികളിൽ പ്രത്യേകം അടയാളപ്പെടുത്തിയ ബസ് പാത

'ബസ് പാതകൾ' ഉപയോഗിക്കുന്ന സ്വകാര്യ വാഹനങ്ങൾക്ക്​ 400 ദിർഹം പിഴ

അബൂദബി: തലസ്ഥാന നഗരിയിലെ റോഡുകളിൽ ബസ് പാതകൾ മറ്റു വാഹനങ്ങൾ ഉപയോഗിച്ചാൽ 400 ദിർഹം പിഴ ചുമത്തുമെന്ന് അബൂദബി പൊലീസ്. നഗരപാതകളിൽ ട്രാഫിക് ആൻഡ് പട്രോളിങ് വിഭാഗം സ്മാർട്ട് നിരീക്ഷണം ശക്തമാക്കി. പൊതുഗതാഗത ബസുകൾക്കുമാത്രമായി റിസർവ് ചെയ്തിരിക്കുന്ന പാതകൾ സ്വകാര്യ വാഹന ഡ്രൈവർമാർ ഉപയോഗിക്കരുതെന്ന് അബൂദബി പൊലീസ് മുന്നറിയിപ്പ് നൽകി.

ഫെഡറൽ ട്രാഫിക് ആൻഡ് പട്രോളിങ് നിയമത്തിലെ ആർട്ടിക്കിൾ 93 അനുസരിച്ചുള്ള ചട്ടം പാലിക്കാത്തവർക്കെതിരെയാണ് ട്രാഫിക് നിയമലംഘനത്തിന് പിഴ ചുമത്തുക. ടാക്‌സികൾക്കും ബസുകൾക്കുമായി റിസർവ് ചെയ്തിരിക്കുന്ന സ്​റ്റോപ്പുകളിൽ മറ്റു വാഹനങ്ങൾ പാർക്കു ചെയ്യുന്നതും നിയമലംഘനമാണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.