ദുബൈ: ഗൾഫ് സഹകരണ കൗൺസിലിെൻറ (ജി.സി.സി) കുടക്കീഴിൽ ആഴത്തിൽ വേരൂന്നിയ സാഹോദര്യ ബന്ധത്തെ പ്രതിഫലിപ്പിച്ച് യു.എ.ഇ, ഖത്തറിെൻറ ദേശീയ ദിനം ശനിയാഴ്ച ആഘോഷിക്കും. 'യു.എ.ഇ-ഖത്തർ: മെനി ഹാപ്പി റിട്ടേൺസ്' എന്ന പ്രമേയത്തിലാണ് ആഘോഷം. ഇതോടനുബന്ധിച്ച് രാജ്യത്തെ സുപ്രധാന കെട്ടിടങ്ങൾ ഖത്തരി പതാകയുടെ നിറങ്ങൾ പ്രകാശിപ്പിക്കുകയും വിമാനത്താവളങ്ങളിൽ എത്തുന്ന ഖത്തർ പൗരന്മാർക്ക് പ്രത്യേക സ്വീകരണവും നൽകും. യു.എ.ഇ സർക്കാറിെൻറയും ജനങ്ങളുടെയും ആശംസകൾ ഖത്തറിലെ പത്രങ്ങളിൽ പ്രസിദ്ധീകരിക്കും. എക്സ്പോ 2020 ദുബൈയിലും ഗ്ലോബൽ വില്ലേജിലും പ്രത്യേക ആഘോഷ പരിപാടികളും അരങ്ങേറും.
വളരെ സുപ്രധാന സൗഹൃദരാഷ്ട്രമായ ഖത്തറുമായി 2021ലെ ആദ്യ എട്ടു മാസങ്ങളിൽ 4.7 ബില്യൻ ദിർഹമിെൻറ എണ്ണ ഇതര വ്യാപാരം നടന്നിട്ടുണ്ട്. ഖത്തറിെൻറ ശ്രദ്ധേയമായ എക്സ്പോ പ്രാതിനിധ്യം ഇരുരാജ്യങ്ങളും തമ്മിലെ ശക്തമായ ബന്ധത്തിെൻറ സൂചനയാണ്. രാജ്യത്തെ കല, മെഡിക്കൽ, ടൂറിസം തുടങ്ങിയവ ഉൾപ്പെട്ട വൈവിധ്യമാർന്ന സമ്പദ്വ്യവസ്ഥയെ എടുത്തുകാണിക്കുകയും മികച്ച നിക്ഷേപ അവസരങ്ങൾ തുറന്നിടുകയും ചെയ്യുന്നുണ്ട് എക്സ്പോയിലെ പ്രദർശനം. ഖത്തർ ദേശീയദിനം ആഘോഷിക്കാനായി ദുബൈ കുടുംബ സൗഹൃദ ആഘോഷങ്ങളുടെയും സൂപ്പർ സെയിലിെൻറയും മെഗാ പ്രമോഷനുകളുടെയും ആവേശകരമായ പരിപാടികളും പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.