ഷാർജ യർമുക് ജില്ലയിലെ ശാന്തസുന്ദരമായ മേഖലയിലാണ് യു.എ.ഇയിലെ ഏറ്റവും വലിയ ക്രിസ്ത്യൻ ദേവാലയമായ സെൻറ് ഫിലിപ്പ് ദി അപ്പോസ്റ്റൈൽ റഷ്യൻ ഓർത്തഡോക്സ് ചർച്ച് സ്ഥിതി ചെയ്യുന്നത്. അറബ്, റഷ്യൻ നിർമാണ കലയുടെ അഴകിെൻറ നിറക്കുടം ഈ ദേവാലയത്തിൽ നിന്ന് വായിച്ചെടുക്കാം. 1800 ചതുരശ്ര മീറ്റർ (19,000 ചതുരശ്ര അടി) വിസ്തീർണമുള്ള പള്ളിക്ക് 20,000 വിശ്വാസികളെ ഉൾക്കൊള്ളാൻ ശേഷിയുണ്ട്. 2005-ൽ പള്ളി പണിയുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചു. 2007 മെയിലാണ് നിർമ്മാണം ആരംഭിക്കാൻ അനുമതി ലഭിച്ചത്. 2011 ആഗസ്റ്റ് 13നാണ് പള്ളി തുറന്നത്.
സെൻറ് പീറ്റേഴ്സ്ബർഗ് ആസ്ഥാനമായ ആർക്കിടെക്റ്റ് യൂറി കിർസാണ് രൂപകൽപ്പന ചെയ്തത്. മോസ്കോയിലെ ഇടവക മേധാവി ഹെഗുമെൻ അലക്സാണ്ടർ സർക്കേഷറിൽ നിന്ന് അനുഗ്രഹം വാങ്ങി, റഷ്യയിൽ നിർമ്മിച്ച അഞ്ച് താഴികക്കുടങ്ങളിൽ ഓരോന്നിലും ഒരു സ്വർണ്ണ കുരിശുണ്ട്. പള്ളിക്കും അനുബന്ധ സ്ഥാപനങ്ങൾക്കുമായി രണ്ടേക്കർ ഭൂമിയാണ് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി നൽകിയത്.
പള്ളിക്കകത്തെ ചിത്രകലകൾ അതിമനോഹരമാണ്. ദീപാലങ്കാരങ്ങൾ പുരാതന ബൈസൻറൈൻ പാരമ്പര്യത്തെ ഓർമിപ്പിക്കുന്നു. സാധാരണ ചർച്ച് സേവനങ്ങൾക്കു പുറമേ, സാംസ്കാരിക വിദ്യാഭ്യാസ പ്രവർത്തനങ്ങളും ഇവിടെ നടക്കുന്നു. തയ്യൽ, ക്രിസ്മസ് ട്രീ, എംബ്രോയിഡറി തുടങ്ങിയവ പഠിക്കാനുള്ള അവസരമുണ്ട്. സൺഡേ സ്കൂളും പ്രവർത്തിക്കുന്നു. വെള്ളി ശനി, ഞായർ ദിവസങ്ങളിൽ 9.30 മുതൽ ഉച്ചക്ക് ഒരു മണി വരെ തുറന്നിടും. മറ്റു ദിവസങ്ങളിലെ പ്രാർത്ഥനകൾ, മാമോദീസകൾ, വിവാഹങ്ങൾ എന്നിവ മുൻകൂർ ക്രമീകരണത്തിലൂടെ മാത്രമാണ്. ക്രിസ്മസിനോട് അനുബന്ധിച്ച് പ്രത്യേക കുർബാനകളും ജീവകാരുണ്യ പ്രവർത്തനങ്ങളും പള്ളിയിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.