ഷാർജ: അഞ്ച് ദിവസങ്ങളിലായി പെയ്ത കനത്ത മഴയിൽ ഷാർജയിൽ റിപ്പോർട്ട് ചെയ്തത് 15 അപകടങ്ങൾ. ഈ ദിവസങ്ങളിൽ പൊലീസിന്റെ സെൻട്രൽ ഓപറേഷൻസ് റൂമിലേക്കെത്തിയത് 29,955 ഫോൺ വിളികളാണെന്നും അധികൃതർ വ്യക്തമാക്കി.
മഴയിൽ റോഡ് സുരക്ഷ ഉറപ്പാക്കാൻ വിവിധ മേഖലകളിൽ പട്രോളിങ് സംവിധാനങ്ങൾ നടപ്പിലാക്കിയിരുന്നു. റേഡിയോ, ടെലിവിഷൻ തുടങ്ങി സമൂഹമാധ്യമങ്ങളിലൂടെ സുരക്ഷാസന്ദേശങ്ങൾ കൃത്യമായി ജനങ്ങളിലേക്ക് എത്തിച്ചതായി ട്രാഫിക് ആൻഡ് പട്രോൾ വിഭാഗം ഡയറക്ടർ മുഹമ്മദ് അല്ലയ് അൽ നഖ്ബി പറഞ്ഞു. അറബിക്, ഇംഗ്ലീഷ്, ഉർദു തുടങ്ങിയ വിവിധ ഭാഷകളിലെ എല്ലാ ഫോൺ വിളികൾക്കും കൃത്യമായി മറുപടിയും സഹായവും നൽകിയെന്ന് കേണൽ ഡോ. ജാസിം ബിൻ ഹദ്ദ അൽ സുവൈദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.