ദുബൈ: രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ബുധനാഴ്ച വരെ ഇടവിട്ടുള്ള മഴക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണകേന്ദ്രം പ്രസ്താവനയിൽ അറിയിച്ചു. തിങ്കളാഴ്ച വൈകുന്നേരത്തോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ മേഘാവൃതമാണ്. ചിലയിടങ്ങളിൽ ചെറിയ മഴയും ലഭിച്ചു. മറ്റുചില ഭാഗങ്ങളിൽ പൊടിക്കാറ്റുമുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
ചൊവ്വാഴ്ചയും പല ഭാഗങ്ങളും മേഘാവൃതമായിരിക്കുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. പകൽസമയത്ത് ചില തീരദേശ, വടക്കുകിഴക്കൻ പ്രദേശങ്ങളിൽ മഴക്ക് സാധ്യതയുമുണ്ട്. ചൊവ്വാഴ്ച വൈകീട്ട് ഫുജൈറയിലും ഷാർജയുടെ ചില ഭാഗങ്ങളിലും കിഴക്കൻ തീരത്തും മഴക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. കനത്ത മഴയുടെയും കാറ്റിന്റെയും അകമ്പടിയോടെ കാലാവസ്ഥമാറ്റത്തിന് സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ മുൻ കരുതൽ സ്വീകരിക്കണമെന്നും വാദികളിലും വെള്ളം ഉയരാൻ സാധ്യതയുള്ള സ്ഥലങ്ങളിലും ഇറങ്ങരുതെന്നും ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.