അബൂദബി: ആശുപത്രികളുടെ റമദാനിലെ പ്രവര്‍ത്തനസമയം അബൂദബി ഹെല്‍ത്ത് സര്‍വിസസ് കമ്പനി (സേഹ) പ്രഖ്യാപിച്ചു. ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റി, ശൈഖ് ശഖബൂത്ത് മെഡിക്കല്‍ സിറ്റി, കോര്‍ണിഷ് ആശുപത്രി, തമാം, അല്‍ ദഫ്ര ആശുപത്രികള്‍ എന്നിവ 24 മണിക്കൂറും പ്രവര്‍ത്തിക്കും. ഇതിനുപുറമെ അല്‍ റഹ്ബയിലെയും അല്‍ ഐനിലെയും സേഹ അര്ജന്റ് കെയര്‍ സെന്ററുകളും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കും.
ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയിലെ ഔട്ട് പേഷ്യന്റ് സ്പെഷാലിറ്റി ക്ലിനിക്കുകള്‍ രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് മൂന്നുവരെയാണ് പ്രവര്‍ത്തിക്കുക. ശനിയും ഞായറും അവധിയാണ്. വെള്ളിയാഴ്ചകളില്‍ രാവിലെ ഒമ്പതുമുതല്‍ ഉച്ചക്ക് ഒന്നുവരെയും രാത്രി ഒമ്പതുമുതല്‍ പുലർച്ച ഒന്നുവരെയുമാണ് പ്രവര്‍ത്തിക്കുക.
കോര്‍ണിഷ് ആശുപത്രിയില്‍ ഔട്ട്പേഷ്യന്റ് ക്ലിനിക്കും വിമന്‍ ഹെല്‍ത്ത് സെന്ററും രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് മൂന്നുവരെ പ്രവര്‍ത്തിക്കും. വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതല്‍ ഉച്ചക്ക് ഒന്നുവരെയും രാത്രി ഒമ്പതു മുതല്‍ പുലർച്ച ഒന്നുവരെയും പ്രവര്‍ത്തിക്കും.
ശൈഖ് ശഖബൂത് മെഡിക്കല്‍ സിറ്റിയിലും ഇതേ പ്രവര്‍ത്തന സമയമാണ്. ഇൻജക്ഷന്, ഡ്രസിങ് ക്ലിനിക് ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് മൂന്നുവരെയും പ്രവര്‍ത്തിക്കും. തവാം, അല്‍ ഐന്‍ ആശുപത്രികള്‍ തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് മൂന്നുവരെയും വെള്ളിയാഴ്ചകളില്‍ രാവിലെ 8.30 മുതല്‍ 12.30 വരെയും പ്രവര്‍ത്തിക്കും.
ശനി, ഞായര്‍ ദിവസങ്ങള്‍ അവധിയാണ്. അല്‍ ഐന്‍ ആശുപത്രിയിലെ പുനരധിവാസ വിഭാഗം തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ എട്ടുമുതല്‍ വൈകീട്ട് നാലുവരെയും വെള്ളിയാഴ്ച രാവിലെ എട്ടുമുതല്‍ ഉച്ചക്ക് ഒന്നുവരെയും പ്രവര്‍ത്തിക്കും. അല്‍ ഐന്‍ ആശുപത്രിയിലെ കിഡ്നി കെയര്‍ തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ എട്ടുമുതല്‍ ഉച്ചക്ക് 12 വരെ തുറന്നുപ്രവര്‍ത്തിക്കും. ഞായര്‍ അവധിയാണ്.
അബൂദബിയിലെ വിസ പരിശോധന കേന്ദ്രങ്ങള്‍ തിങ്കള്‍ മുതൽ വെള്ളി വരെ രാവിലെ എട്ടു മുതല്‍ വൈകീട്ട് അഞ്ചുവരെയും ഞായറാഴ്ച രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് നാലുവരെയും പ്രവര്‍ത്തിക്കും. അബൂദബി, അല്‍ ഐന്‍, അല്‍ ദഫ്ര മേഖലകളിലെ രക്തബാങ്കുകള്‍ തിങ്കള്‍ മുതല്‍ വെള്ളിവരെയും ഞായറാഴ്ചയും രാവിലെ എട്ടുമുതല്‍ ഉച്ചക്ക് രണ്ടുവരെയും രാത്രി എട്ടുമുതല്‍ പുലർച്ചെ രണ്ടുവരെയും പ്രവര്‍ത്തിക്കും. ആശുപത്രികളിലെ രക്തവിതരണം മുഴുസമയവും നടക്കും. രക്തബാങ്കുകള്‍ക്ക് ശനിയാഴ്ചകളില്‍ അവധിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.