അബൂദബി: അബൂദബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ സംഘടിപ്പിച്ച റമദാന് ഖുര്‍ആന്‍ പാരായണ മത്സരം സമാപിച്ചു. ജൂനിയര്‍, സീനിയര്‍, ഗേള്‍സ് വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളില്‍ ജൂനിയര്‍ തലത്തില്‍ സൗബാന്‍ ഖാലിദ്, മുഹമ്മദ് അഷ്റഫ് ആദില്‍, ഫര്ഹാന് മുഹമ്മദ് അബ്ദുല്‍ റഹ്മാന് എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
സീനിയര്‍ വിഭാഗത്തില്‍ സിനാന് നൂറുല്ലാഹ് ഒന്നാം സ്ഥാനവും മുഹമ്മദ് സല്മാന് അല്‍ ഫാരിസി രണ്ടാം സ്ഥാനവും സുഫിയാന് നൂറുല്ലാഹ് മൂന്നാം സ്ഥാനവും നേടി. ഗേള്‍സ് വിഭാഗത്തില്‍ നസ്നിന് ഫാത്തിമയാണ് ഒന്നാമതെത്തിയത്. നിസ്ബ ബഷീര്‍ രണ്ടാം സ്ഥാനവും നൗബ നസീം മൂന്നാം സ്ഥാനവും നേടി. അബൂദബി ശൈഖ് സായിദ് മസ്ജിദിലെ ഖാരിഉം ശൈഖ് ഖലീഫ ബിന്‍ സായിദ് മസ്ജിദ് ഇമാമുമായ ഡോ. അഹ്മദ് അബ്ദുല്‍ അളീം അബൂസലീമ, ഡോ. ജലാലുദ്ദീന്‍ അല്‍ ഹമാമി, ഡോ. മുഹമ്മദ് ശുഐബ് അല്‍ ഹുസൈനി, അബ്ദുല്‍ ലത്തീഫ് ഹുദവി, സഫീര്‍ ദാരിമി, മുഹമ്മദ് അലി ഹുദവി, ശംസീര്‍ ഹുദവി എന്നിവര്‍ വിധികര്‍ത്താക്കളായി.
സമ്മാനദാന ചടങ്ങ് കെ.എം.സി.സി നാഷനല്‍ കമ്മിറ്റി വര്‍ക്കിങ് പ്രസിഡന്റ് അബ്ദുല്ല ഫാറൂഖി ഉദ്ഘാടനം ചെയ്തു. സിംസാറുല്‍ ഹഖ് ഹുദവി ഖുര്‍ആന്‍ പ്രഭാഷണം നടത്തി. ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് പി. ബാവ ഹാജി അധ്യക്ഷത വഹിച്ചു. പി. ബാവ ഹാജി, സേഫ് ലൈന്‍ ഗ്രൂപ് എം.ഡി ഡോ. അബൂബക്കര്‍ കുറ്റിക്കോല്‍, ഫാത്തിമ ഗ്രൂപ് ചെയര്മാന് ഇ.പി. മൂസകുഞ്ഞി ഹാജി, കെ.കെ. അഷ്റഫ് എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.കെ. അബ്ദുല്‍ സലാം, സുന്നി സെന്റര്‍ പ്രസിഡന്റ് അബ്ദു റഊഫ് അഹ്സനി, കെ.എം.സി.സി പ്രസിഡന്റ് ശുകൂര്‍ അലി കല്ലിങ്ങല്‍, ബി.സി. അബൂബക്കര്‍, സാബിര്‍ മാട്ടൂല്‍, മുസ്തഫ വാഫി, സുബൈര്‍ കാഞ്ഞങ്ങാട്, അഹ്മദ് കുട്ടി, സലീം നാട്ടിക, ശിഹാബ് കപ്പാരത്ത്, അബ്ദുല്ല നദ്വി, റഫീഖ് പൂവ്വത്താണി, അഷ്റഫ് നജാത്, ഹാരിസ് ബാഖവി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.