ദുബൈ: കറൻസി നിരോധനവുമായി ബന്ധപ്പെട്ട് സഹകരണ മേഖലയിലെ പ്രശ്നങ്ങൾ ശ്രദ്ധയിൽ പെടുത്തുന്നതിനായി യു.ഡി.എഫ് നേതാക്കൾ ഈ മാസം 13ന് രാഷ്ട്രപതി പ്രണബ് മുഖർജിയെ സന്ദർശിക്കും. ദുബൈയിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്.
സർവകക്ഷി സംഘത്തെ കാണാൻ പ്രധാനമന്ത്രി നരേന്ദ്രമോദി വിസമ്മതം അറിയിച്ചതിനെ തുടർന്നാണ് രാഷ്ട്രപതിയെ കാണുന്നത്. 14ന് യു.ഡി.എഫ് എം.എൽ.എമാർ ഈ വിഷയം ഉന്നയിച്ച് ഡൽഹി ജന്ദർമന്ദറിൽ ധർണ നടത്തും. നിർത്തലാക്കിയ റേഷനരി പുനസ്ഥാപിക്കണമെന്ന ആവശ്യവും കൂടിക്കാഴ്ചയിൽ ഉന്നയിക്കും. കറൻസി നിരോധിച്ച നടപടി ഇന്ത്യയെ 10 വർഷം പിന്നോട്ട് വലിച്ചതായും ചെന്നിത്തല ആരോപിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.