ദുബൈ: റിമോർട്ട് വർക് വിസയും എല്ലാ രാജ്യക്കാർക്കും മൾട്ടിപ്പ്ൾ എൻട്രി ടൂറിസ്റ്റ് വിസയും അനുവദിച്ച കഴിഞ്ഞദിവസത്തെ യു.എ.ഇ മന്ത്രിസഭാ തീരുമാനം ബിസിനസ് സമൂഹത്തിലും പ്രവാസികൾക്കിടയിലും ആശ്വാസവും ആഹ്ലാദവും പകരുന്നതായി.യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അധ്യക്ഷത വഹിച്ച യോഗത്തിലെ തീരുമാനം പുറത്തുവന്നതോടെ നിരവധിപേരാണ് സമൂഹ മാധ്യമങ്ങളിലൂടെ പുതിയ ചുവടുവെപ്പിനെ പ്രകീർത്തിച്ച് രംഗത്തെത്തിയത്.
രാജ്യത്തെത്തുന്ന നിക്ഷേപകരെയും സംരംഭകരെയും പ്രവാസികുടുംബങ്ങളെയും സഹായിക്കുന്നതാണ് മൾട്ടിപ്പ്ൾ എൻട്രി ടൂറിസ്റ്റ് വിസ സംവിധാനമെന്ന് എല്ലാവരും അഭിപ്രായപ്പെടുന്നു.
കോവിഡ് വ്യാപനത്തെ തുടർന്ന് ദുർബലമായ ടൂറിസം മേഖലക്കാകും തീരുമാനം ഏറ്റവും ഗുണംചെയ്യുക. ലോകത്തെ ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടിയെന്ന് ശൈഖ് മുഹമ്മദ് തന്നെ വ്യക്തമാക്കിയിരുന്നു. യു.എ.ഇയിൽ കഴിയുന്ന പ്രിയപ്പെട്ടവരെ സന്ദർശിക്കാനെത്തുന്ന കുടുംബാംഗങ്ങൾക്കും തീരുമാനം ഏറെ ഗുണംചെയ്യും.
പ്രവാസികളെ കാണാനെത്തുന്ന മാതാപിതാക്കൾ, മറ്റു രാജ്യങ്ങളിൽ പഠിക്കുന്ന മക്കൾ എന്നിവർക്ക് പലവട്ടം വിസക്ക് അപേക്ഷിക്കുന്നതിെൻറ ചെലവ് കുറഞ്ഞുകിട്ടും. ബിസിനസ് യാത്രക്കാർക്കും ആഗ്രഹിക്കുേമ്പാൾ പോയിവരുന്നതിന് എളുപ്പമുണ്ടാകും. അതിനാൽ, കോർപറേറ്റ് മേഖലക്കും ഇത് പുത്തനുണർവ് പകരും.റിമോർട്ട് വർക് വിസ സംവിധാനം കമ്പനികളൂടെ ചെലവു ചുരുക്കുകയും യു.എ.ഇയിേലക്ക് കൂടുതൽ താമസക്കാരെ ആകർഷിക്കുകയും ചെയ്യും.
വ്യത്യസ്ത രാജ്യങ്ങളിലുള്ള കമ്പനികൾക്ക് നിപുണരായ തൊഴിലാളികളെ കണ്ടെത്തുന്നതിന് സ്വന്തമായി ഒാഫിസ് സംവിധാനമൊരുക്കുന്നതിെൻറ െചലവ് ലാഭിക്കാനാകും. പലവിധ മേഖലകളിലെ വിദഗ്ധരുടെ േകന്ദ്രമായി യു.എ.ഇ മാറുകയും ആഗോള കോർപറേറ്റ് കമ്പനികളുടെ സാന്നിധ്യം രാജ്യത്ത് ശക്തിപ്പെടുകയും ചെയ്യും.
തീരുമാനം ഭാവി മുന്നിൽകണ്ട് പരിഷ്കരണത്തിനൊരുങ്ങുന്ന മറ്റു രാജ്യങ്ങൾക്കും പ്രചോദനമാകുമെന്നും വിലയിരുത്തപ്പെടുന്നു. അതിനാൽ, സമീപഭാവിയിൽ പശ്ചിമേഷ്യയിലെയും യൂറോപ്പിലെയും വിവിധ രാജ്യങ്ങളും വിസ പരിഷ്കരണത്തിന് സന്നദ്ധമായേക്കുമെന്ന പ്രതീക്ഷ പലരും പങ്കുവെക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.