ഷാർജ: രാജ്യത്തെ കാലാവസ്ഥയില്‍ നന്നായി വളരുന്ന മികച്ച ഗോതമ്പിനങ്ങള്‍ കണ്ടെത്താനായി ഷാര്‍ജയില്‍ ബയോടെക്നോളജി ലബോറട്ടറി പ്രവര്‍ത്തനം തുടങ്ങി.
ഗോതമ്പിന്റെ സങ്കരയിനങ്ങൾ വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഗവേഷകരുടെ ശ്രമങ്ങള്‍ക്ക് ലാബ് പിന്തുണ നല്‍കും. 19 ശതമാനം പ്രോട്ടീന്‍ അടങ്ങിയിട്ടുള്ള ഷാര്‍ജ വണ്‍ എന്ന പേരിലുള്ള പുതിയ സങ്കരയിനം ഗോതമ്പ് വികസിപ്പിച്ചെടുക്കുകയാണ് ഗവേഷകരുടെ സ്വപ്ന പദ്ധതികളിലൊന്ന്.
ഷാര്‍ജയിലെ ഒരു ഫാം കേന്ദ്രീകരിച്ചാണ് ലാബിന്റെ പ്രവര്‍ത്തനം. ജലത്തിന്റെ ഉപയോഗം 30 ശതമാനം കുറക്കാന്‍ വിപുലമായ ജലസേചന സംവിധാനങ്ങളും സമയവും പരിശ്രമവും കുറക്കാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.