ഡി​ജി​റ്റ​ൽ എ​ക്സ്​​പീ​രി​യ​ൻ​സ്​ ലാ​ബ്​ ആ​ർ.​ടി.​എ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ മ​ത്വാ​ർ അ​ൽ താ​യ​ർ

സ​ന്ദ​ർ​ശി​ക്കു​ന്നു

ഡി​ജി​റ്റ​ൽ സേ​വ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്താ​ൻ ആ​ർ.​ടി.​എ​യു​ടെ ലാ​ബ്​

ദു​ബൈ: ഡി​ജി​റ്റ​ൽ ചാ​ന​ലു​ക​ൾ വ​ഴി ന​ൽ​കു​ന്ന ഉ​പ​ഭോ​ക്തൃ സേ​വ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​ന്​​ ‘ഡി​ജി​റ്റ​ൽ എ​ക്സ്​​പീ​രി​യ​ൻ​സ്​ ലാ​ബു’​മാ​യി ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ).

ദു​ബൈ സ​ർ​ക്കാ​റി​ന്​ കീ​ഴി​ലെ സ്ഥാ​പ​ന​ങ്ങ​ളി​ൽ ആ​ദ്യ​മാ​യാ​ണ്​ ഇ​ത്ത​ര​മൊ​രു സം​രം​ഭ​ത്തി​ന്​ തു​ട​ക്കം കു​റി​ക്കു​ന്ന​ത്. ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ങ്ങ​ൾ വ​ഴി ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ൾ ഉ​പ​ഭോ​ക്​​താ​ക്ക​ളു​ടെ കാ​ഴ്​​ച​പ്പാ​ടി​ന​നു​സ​രി​ച്ച്​ മാ​റ്റാ​നും പു​തു​ക്കാ​നു​മാ​ണ്​ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ സം​തൃ​പ്തി വ​ർ​ധി​പ്പി​ക്കു​ക​യും മി​ക​ച്ച സേ​വ​നം ഉ​റ​പ്പു​വ​രു​ത്തു​ക​യു​മാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്. സേ​വ​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​ന് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ ടെ​സ്റ്റ് റൂം ​സം​വി​ധാ​ന​വും ഇ​തി​ലൊ​രു​ക്കി​യി​ട്ടു​ണ്ട്.

ലാ​ബ്​ സ​ന്ദ​ർ​ശി​ച്ച്​ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി​യ ആ​ർ.​ടി.​എ ഡ​യ​റ​ക്ട​ർ ജ​ന​റ​ലും ബോ​ർ​ഡ് ഓ​ഫ് എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ​മാ​രു​ടെ ചെ​യ​ർ​മാ​നു​മാ​യ മ​ത്വാ​ർ അ​ൽ താ​യ​ർ, ജീ​വി​ക്കാ​ൻ ഏ​റ്റ​വും മി​ക​ച്ച ന​ഗ​ര​മാ​ക്കി ദു​ബൈ​യെ മാ​റ്റു​ക​യെ​ന്ന ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ ല​ക്ഷ്യ​ത്തി​ന​നു​സ​രി​ച്ച്​ രൂ​പ​പ്പെ​ടു​ത്തി​യ​താ​ണ്​ സം​വി​ധാ​ന​മെ​ന്ന്​ പ​റ​ഞ്ഞു.

ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ പ്ര​തീ​ക്ഷ​ക​ൾ നി​റ​വേ​റ്റു​ന്ന സേ​വ​ന​ങ്ങ​ൾ ന​ൽ​കാ​നാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള ആ​ദ്യ ലാ​ബ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി.

ലാ​ബി​ൽ സ​ജ്ജീ​ക​രി​ച്ച വി​വി​ധ സോ​ഫ്‌​റ്റ്‌​വെ​യ​ർ, ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യി​ലൂ​ടെ ഓ​പ​റേ​റ്റ​ർ​മാ​ർ​ക്ക് ആ​ർ.​ടി.​എ​യു​ടെ ഡി​ജി​റ്റ​ൽ സേ​വ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ അ​നു​ഭ​വ​ങ്ങ​ളും പെ​രു​മാ​റ്റ​വും മ​ന​സ്സി​ലാ​ക്കാ​നും അ​തി​ന​നു​സ​രി​ച്ച്​ മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​നും സാ​ധി​ക്കു​മെ​ന്നും ആ​ർ.​ടി.​എ കോ​ർ​പ​റേ​റ്റ് ടെ​ക്‌​നോ​ള​ജി സ​പ്പോ​ർ​ട്ട് സ​ർ​വി​സ് സെ​ക്‌​ട​ർ സി.​ഇ.​ഒ മു​ഹ​മ്മ​ദ്​ യൂ​സു​ഫ്​ അ​ൽ മു​ദ​റ​ബ്ബ്​ പ​റ​ഞ്ഞു. . പു​റ​ത്തെ ഉ​പ​ഭോ​ക്താ​ക്ക​ളെ മാ​ത്ര​മ​ല്ല, ജീ​വ​ന​ക്കാ​രെ​യും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ക്കു​ന്നു​ണ്ട്​ -അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. 

Tags:    
News Summary - RTA Lab to Improve Digital Services

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.