ദുബൈ: എമിറേറ്റിലെ ജുമൈറ സ്ട്രീറ്റിൽ മൂന്ന് ദിവസം ഗതാഗത തടസ്സമുണ്ടായേക്കുമെന്ന് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. അൽ മനാറ സ്ട്രീറ്റിനും ഉമ്മു അൽ ഷൈഫ് റോഡിനുമിടയിൽ നവീകരണ പ്രവൃത്തി നടക്കുന്നതുമൂലമാണ് ശനി മുതൽ തിങ്കൾ വരെ ഗതാഗത തടസ്സം ഉണ്ടാവുക. തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മുതൽ പുലർച്ചെ അഞ്ചു വരെ ഗതാഗതം തടസ്സപ്പെട്ടേക്കുമെന്ന് ആർ.ടി.എ അറിയിച്ചു. ആഗസ്റ്റ് 17 മുതൽ 19 വരെ അൽ മനാര സ്ട്രീറ്റ്, അൽ തന്യ സ്ട്രീറ്റ് ജങ്ഷനുകളിൽ ഇരു ദിശയിലേക്കുമുള്ള റോഡുകളിൽ നവീകരണ പ്രവൃത്തി നടക്കും. കൂടാതെ മെർക്കാട്ടോക്ക് സമീപം ഇരു ദിശയിലേക്കുള്ള റോഡുകളിൽ ആഗസ്റ്റ് 24 മുതൽ 26 വരെയും അറ്റകുറ്റപ്പണി നടത്തും. ഡ്രൈവർമാർ ട്രാഫിക് സിഗ്നലുകൾ പിന്തുടർന്ന് ബദൽ റോഡുകൾ ഗതാഗതത്തിനായി ഉപയോഗിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.