ഉമ്മുല്‍ഖുവൈന്‍: എമിറേറ്റിലെ നഗരാസൂത്രണ വകുപ്പ് മുനിസിപ്പാലിറ്റിയുമായി ലയിപ്പിച്ച് ഉമ്മുല്‍ഖുവൈന്‍ മുനിസിപ്പാലിറ്റിയെന്ന പേരില്‍ ഒരൊറ്റ ഭരണസ്ഥാപനമായി പുന$സംവിധാനിച്ച് യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഉമ്മുല്‍ഖുവൈന്‍ ഭരണാധിപനുമായ ശൈഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ലയുടെ ഉത്തരവ്.
2024/7 നമ്പര്‍ ഉത്തരവിലൂടെയാണ് വിവിധ മേഖലകളിൽ ഉമ്മുല്‍ഖുവൈനിന്റെ സ്ഥാനം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയുള്ള പുതിയ പരിഷ്കരണം. നിലവിലെ മുനിസിപ്പാലിറ്റി തലവനായിരിക്കും പുതിയ സ്ഥാപനത്തിന്റെ അധ്യക്ഷനെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. ഉദ്യോഗസ്ഥരും ജീവനക്കാരും വ്യക്തിഗത പ്രകടനം വികസിപ്പിക്കാനും ഉപഭോക്തൃ സംതൃപ്തിയില്‍ ശ്രദ്ധയൂന്നണമെന്നും ഉമ്മുല്‍ഖുവൈന്‍ ഭരണാധികാരി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.