ദുബൈ: അന്താരാഷ്ട്ര ബ്രാൻഡുകളുടെ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളും വാഗ്ദാനങ്ങളും കണ്ട് മടങ്ങുേമ്പാൾ അവകാശവാദങ്ങളോ പരസ്യവാചകങ്ങളോ ഇല്ലാതെ രണ്ടുപേർ ജൈറ്റക്സ് ഷോപ്പർ നഗരിയിലിരുന്ന് കളിപ്പാട്ട കച്ചവടം നടത്തുന്നത് കാണാം. േജാർദാൻകാരായ സഹോദരങ്ങൾ- സാബിർ ഫത്തിയും നിഅ്മ ഫത്തിയും. ശാരീരിക വ്യതിയാനങ്ങളോടെ പിറന്ന ഇരുവരും 20 വർഷമായി യു.എ.ഇയിലുണ്ട്. അരക്ക് കീഴ്പ്പോട്ട് സ്വാധീനമില്ലാത്ത ഇരുവരുടെയും നിശ്ചയ ദാർഢ്യത്തെ ആരും സല്യൂട്ട് ചെയ്തുപോകും. ഇല്ലായ്മകളെക്കുറിച്ച് ഇരുവർക്കും സങ്കടമോ നിരാശയോ അശേഷമില്ല. ലഭിച്ച അനുഗ്രഹങ്ങൾക്കു തന്നെ നന്ദി പറഞ്ഞു തീരില്ലെന്നും അംഗവൈകല്യമാണെന്നും പറഞ്ഞ് വീടിെൻറ മൂലയിൽ ഒതുങ്ങിക്കൂടാൻ മനസില്ല എന്നും പറയുന്നു 43 കാരനായ സാബിർ.
എപ്പോഴും സഞ്ചരിക്കാനും കൂടുതൽ ആളുകളുമായി ഇടപഴകാനും ഏറെ ഇഷ്ടപ്പെടുന്ന നിഅ്മ അബൂദബിയിലെ ശൈഖ് സായിദ് പൈതൃകോത്സവത്തിലും മറ്റു പ്രധാന മേളകളിലും പൂക്കളും കളിപ്പാട്ടങ്ങളും വിൽക്കാനെത്താറുണ്ട്. ഹോളണ്ടിൽ നിന്നാണ് ഇവർക്ക് വിൽക്കാനുള്ള പൂക്കളെത്തുന്നത്. ഒന്നിന് 20 ദിർഹം വില. വിരലുകൾ എല്ലാമില്ലെങ്കിലും സാബിർ മനോഹരമായ തസ്ബീഹ് മാലകൾ കോർക്കും. അൽ െഎനിൽ ചെറിയൊരു സ്ഥാപനവും നടത്തുന്നുണ്ട്. ൈജറ്റക്സ് മേളയിൽ വാടക വാങ്ങാതെയാണ് ഇവർക്ക് കച്ചവടം ചെയ്യാൻ സ്ഥലം നൽകുന്നത്.
മുൻ വർഷങ്ങളിൽ ഗ്ലോബൽ വില്ലേജിൽ സ്ഥിരം കച്ചവടത്തിനെത്തിയിരുന്ന ഇവർ വാടക താങ്ങാനാവാത്തതിനാൽ മൂന്നു വർഷമായി അവിടേക്ക് പോകുന്നില്ല. അത് വലിയ ക്ഷീണമുണ്ടാക്കിയെന്ന് ഇവരുടെ ഇളയ സഹോദരൻ മുഹമ്മദ് പറയുന്നു. മുഹമ്മദും രണ്ട് പെൺമക്കളുമാണ് കളിപ്പാട്ടങ്ങൾ ഒരുക്കാൻ കൂട്ടിനുള്ളത്. വാടക നൽകാൻ ആരെങ്കിലും സഹായിച്ചാൽ ഗ്ലോബൽ വില്ലേജിലെ സന്ദർശകർക്ക് പൂക്കാലം തീർത്ത് ഇവർ അവിടെയുമെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.