ദുബൈ: കോവിഡിൽനിന്ന് കരകയറിയതോടെ യു.എ.ഇയിൽ അടുത്ത വർഷം പത്തു ശതമാനം വരെ ശമ്പള വർധനയുണ്ടാകുമെന്ന് സർവേ. എച്ച്.ആർ മേഖലയിലെ പ്രമുഖരായ കൂപ്പർ ഫിച്ച് നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 43 ശതമാനം ബിസിനസുകളിലും ശമ്പള വർധനയുണ്ടാകും. 35 ശതമാനം പേർ അഞ്ചു ശതമാനം വരെ ശമ്പളം വർധിപ്പിക്കും. അഞ്ചു ശതമാനം സ്ഥാപനങ്ങൾ പത്തു ശതമാനം ശമ്പളം ഉയർത്തും. അതേസമയം, നാലു ശതമാനം സ്ഥാപന ഉടമകൾ 69 ശതമാനം വരെ വർധനയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 37 ശതമാനം പേർ ശമ്പള വർധനക്ക് സാധ്യതയില്ലെന്നാണ് സർവേയിൽ അറിയിച്ചിരിക്കുന്നത്.
ഈ വർഷം 41 ശതമാനം സ്ഥാപനങ്ങളും ശമ്പളം വർധിപ്പിച്ചിട്ടുണ്ട്. 63 ശതമാനം സ്ഥാപനങ്ങളും ബോണസ് നൽകി. 2020നെ അപേക്ഷിച്ച് 44 ശതമാനം വർധനയോടെയാണ് ബോണസ് നൽകിയത്. അടുത്ത വർഷം ബോണസ് നൽകുമെന്നാണ് 74 ശതമാനം സ്ഥാപനങ്ങളും അറിയിച്ചത്. 26 ശതമാനം പേർ ബോണസ് നൽകുന്നില്ല എന്ന് അറിയിച്ചതായി സർവേ വ്യക്തമാക്കുന്നു.
എക്സ്പോയും ഫുട്ബാൾ ലോകകപ്പുമാണ് ഗൾഫിലെ സാമ്പത്തിക ഉണർവിന് പ്രധാന കാരണം. 2020ലെ പ്രതിസന്ധിയിൽനിന്ന് യു.എ.ഇ തിരിച്ചുവന്നതിെൻറ തെളിവാണിത്. 2022 വളർച്ചയുടെ വർഷമാണ്. എക്സ്പോ അടുത്തവർഷവും തുടരുന്നത് സാമ്പത്തിക ഉണർവിന് കാരണമാകും. പ്രധാന ടൂറിസം ഹബ് എന്ന നിലയിലും ഇടത്താവളം എന്ന നിലയിലും ഖത്തർ ലോകകപ്പ് ദുബൈയിലും ഉണർവ് പകരും. ദുബൈയിലെ ജോലി സാധ്യത വർധിക്കുന്നുവെന്നും സർവേയിൽ ചൂണ്ടിക്കാണിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.