അജ്മാന്: യു.എ.ഇയിലെ കുന്നംകുളം നിവാസികളുടെ ഇടതുപക്ഷ സാംസ്കാരിക സംഘടനയായ സമത കുന്നംകുളത്തിന്റെ സെൻട്രൽ സമ്മേളനം സമാപിച്ചു. ഞായറാഴ്ച അജ്മാൻ ഇന്ത്യൻ സോഷ്യൽ സെന്ററിൽ നടന്ന ചടങ്ങ് കൈരളി ടി.വി എക്സിക്യൂട്ടിവ് എഡിറ്ററും മാധ്യമ പ്രവർത്തകനുമായ ശരത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എന്‍.കെ. കുഞ്ഞമ്മദ്, എഴുത്തുകാരി ഹണി ഭാസ്കരൻ, മാസ് ഷാർജ വൈസ് പ്രസിഡന്റ് മുഹമ്മദ് ഹാരിസ്, സാമൂഹിക പ്രവർത്തക ആയിഷ സക്കീർ ഹുസ്സൈൻ എന്നിവർ പങ്കെടുത്തു. ഭാരവാഹികളായി ഫൈസൽ ടി.എച്ച് (സെക്ര), ജിജോഷ് ഗംഗാധർ (പ്രസി), അനീഷ് കൊട്ടോൽ (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.