ദുബൈ: ദുബൈ പൊലീസിന്‍റെ പോസിറ്റീവ് സ്പിരിറ്റ് സംരംഭം അനാഥരായ കുട്ടികൾക്ക് സ്കൂൾ ഉപകരണങ്ങൾ വിതരണം ചെയ്തു. പുതിയ അധ്യയന വർഷാരംഭത്തിന്‍റെ ഭാഗമായി ആസൂത്രണം ചെയ്ത ‘പ്രതീക്ഷ കിരണം’ സംരംഭത്തിന്‍റെ ഭാഗമായാണ് ഗ്രേഡ് ഒന്ന് മുതൽ അഞ്ചു വരെ ക്ലാസുകളിൽ പഠിക്കുന്ന 50 കുട്ടികൾക്ക് ബാഗുകൾ, പുസ്തകങ്ങൾ എന്നിവ ഉൾപ്പെടെ സ്കൂൾ ഉപകരണങ്ങൾ വിതരണം ചെയ്തത്. പുതിയ അധ്യയനവർഷത്തിലേക്ക് തയ്യാറായി എന്ന് കുട്ടികളെ ഉറപ്പുവരുത്തുന്നതിനും സന്തോഷം പ്രദാനം ചെയ്യുകയുമാണ് പരിപാടിയിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് ജനറൽ ഡിപാർട്ട്മെന്റ് ഓഫ് കമ്യൂണിറ്റി ഹാപ്പിനസ് ഡയറക്ടർ ബ്രിഗേഡിയർ അലി ഖൽഫാൻ അൽ മൻസൂരി പറഞ്ഞു. ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ദുബൈ പൊലീസ് എപ്പോഴും സജീവമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.