അബൂദബി: യു.എ.ഇയിലെ സ്കൂളുകളും സർവകലാശാലകളും അബൂദബിയിലെ സ്വകാര്യ സ്കൂളുകളും 14 മുതൽ പ്രവർത്തനം പുനരാരംഭിക്കും.വിദ്യാലയങ്ങളിൽ ക്ലാസുകൾ സാധാരണ നിലയിൽ പ്രവർത്തിക്കാനാവുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം ചൂണ്ടിക്കാട്ടി.അതേസമയം, ഓൺലൈൻ പഠനം തുടരാൻ താൽപര്യമുള്ളവർക്ക് ഈ അധ്യയനവർഷം കഴിയുന്നതുവരെ അതിന് അനുമതി നൽകും. ഓൺലൈനും ക്ലാസ്മുറി പഠനവും സമ്മിശ്രമായി തുടരാനുള്ള സൗകര്യവുമുണ്ടാകും.ദുബൈയിലെ സ്വകാര്യ സ്കൂളുകളിൽ ആഗസ്റ്റിലാവും വ്യക്തിഗത ക്ലാസുകൾ പുനരാരംഭിക്കുക.
കോവിഡ് കേസുകളുടെ എണ്ണത്തിലെ വർധനയാണ് കാരണം. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ സ്കൂളുകളിൽ പാലിക്കേണ്ട സുരക്ഷമുൻകരുതലുകൾ അവലോകനം ചെയ്യുകയും അപ്ഡേറ്റ് ചെയ്യുകയും ചെയ്തു.വിദ്യാഭ്യാസ സ്ഥാപനാധികാരികളുടെ ശിപാർശകളും വിദ്യാർഥികളുടെയും മാതാപിതാക്കളുടെ ആഗ്രഹങ്ങളും കണക്കിലെടുത്താണ് തീരുമാനമെടുത്തതെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.ജീവനക്കാരുടെയും വിദ്യാർഥികളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സ്കൂളുകൾക്കായി പ്രോട്ടോക്കോൾ തയാറാക്കിയതായി അബൂദബി അടിയന്തര ദുരന്തനിവാരണ സമിതി അറിയിച്ചു.
യു.എ.ഇയിലെ എല്ലാ പൊതുവിദ്യാലയങ്ങളിലും അബൂദബിയിലെ സ്വകാര്യ സ്കൂളുകളിലും വ്യക്തിഗത ക്ലാസുകൾ പുനരാരംഭിക്കാൻ ജനുവരിയിൽ രണ്ടാം വാരത്തിൽ സ്കൂൾ അധ്യയനവർഷാരംഭംതന്നെ ആരംഭിച്ചിരുന്നു. എന്നാൽ, കോവിഡ് കേസുകളുടെ എണ്ണം വർധിച്ചതിനാൽ രണ്ടുതവണ വൈകിപ്പിക്കുകയായിരുന്നു.സാധാരണ ക്ലാസുകൾക്കുള്ള തയാറെടുപ്പിെൻറ മുന്നോടിയായി സ്വകാര്യ സ്കൂൾ റെഗുലേറ്റർമാർ, സ്റ്റാഫുകൾ എന്നിവർക്കായി വാക്സിനേഷൻ ഡ്രൈവുകൾ സംഘടിപ്പിച്ചുവരുകയാണ്.ദുബൈയിലെ സ്കൂൾ ജീവനക്കാർക്കായി നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെൻറ് അതോറിറ്റി വാക്സിനേഷൻ പ്രചാരണത്തിന് നേതൃത്വം നൽകുന്നു.
ഡിസംബർ 10 മുതൽ സ്കൂളിൽ വ്യക്തിഗത ക്ലാസുകൾ നടന്നിട്ടില്ലെന്ന് റാഹ ഇന്റർനാഷനൽ സ്കൂളിലെ വൈസ് പ്രിൻസിപ്പൽ നിക്കോള നീത്ലിങ് പറഞ്ഞു.ഈ അധ്യയന വർഷം സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്ക് ഓൺ സൈറ്റ് പഠനം ആരംഭിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.