ദുബൈ: അതിശയക്കാഴ്ച സമ്മാനിക്കുന്ന ലോകത്തിലെ ഏറ്റവും ഉയർന്ന കെട്ടിടമായ ബുർജ് ഖലീഫക്ക് പിന്നാലെ ഏറ്റവും വലിയ രണ്ടാമത്തെ കെട്ടിടവും ദുബൈക്ക് സ്വന്തമാകുന്നു. ദുബൈ ആസ്ഥാനമായ നിർമാതാക്കളായ അസീസി ഡെലപ്മെന്റ്സ് സി.ഇ.ഒ ഫർഹാദ് അസീസി ട്വിറ്റർ വഴിയാണ് ഇക്കാര്യം അറിയിച്ചത്. ബി.ബി.സി പേർഷ്യ ചാനലിൽ അഭിമുഖത്തിനിടെ പിതാവും അസീസി ഗ്രൂപ് സ്ഥാപകനുമായ മീർവായിസ് അസീസി നടത്തിയ വെളിപ്പെടുത്തൽ ഉദ്ധരിച്ചാണ് ഫർഹാദ് ഇക്കാര്യം അറിയിച്ചത്. എന്നാൽ കെട്ടിടത്തിന്റെ പേരോ ഉയരമോ മറ്റു വിശദാംശങ്ങളോ വെളിപ്പെടുത്തിയിട്ടില്ല.
എന്നാൽ, ശൈഖ് സായിദ് റോഡിലെ പ്രധാന സ്ഥാനത്തായിരിക്കും കെട്ടിടം നിർമിക്കുകയെന്ന് നേരത്തെ ഇദ്ദേഹം തന്നെ വെളിപ്പെടുത്തിയിരുന്നു. ഇത് കമ്പനിക്ക് വളരെ പ്രധാനപ്പെട്ട ഒരു നേട്ടമായിരിക്കുമെന്നും ഫർഹാദ് കൂട്ടിച്ചേർത്തു. നിലവിൽ മലേഷ്യൻ തലസ്ഥാനമായ ക്വാലാലംപുരിലെ മെർകെദ കെട്ടിടമാണ് ലോകത്ത് രണ്ടാം സ്ഥാനത്തുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.