അബൂദബി: അബൂദബി വിനോദസഞ്ചാര^സാംസ്കാരിക അതോറിറ്റിയുടെ (ടി.സി.എ അബൂദബി) സഹകരണത്തോടെ ദക്ഷിണേന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്ര അവാർഡ് (സീമാ) വിതരണ പരിപാടി അബൂദബിയിൽ നടക്കും. ജൂണ്‍ 30-, ജൂലൈ ഒന്ന് തീയതികളിൽ അബൂദബി നാഷനൽ എക്സിബിഷൻ െസൻററിലാണ് അവാർഡ് വിതരണം. പരിപാടിയുടെ പ്രഖ്യാപനം കഴിഞ്ഞ ദിവസം അബൂദബിയിൽ നടന്നു. അഭിനേതാക്കളായ ജയം രവി, ശ്രിയ സരൺ, റാണാ ദഗ്ഗുബടി, തമിഴ് ചലച്ചിത്ര സംവിധായകന്‍ വിജയ് തുടങ്ങിയവർ പെങ്കടുത്തു. ഈ വര്‍ഷത്തെ സീമാ അവാര്‍ഡുകളുടെ വേദിയായി അബൂദബി തെരഞ്ഞെടുക്കപ്പെട്ടതിൽ ഏറെ ആഹ്ലാദമുണ്ടെന്ന് ടി.സി.എ അബൂദബിആക്ടിങ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സുൽത്താന്‍ ആൽ ദാഹേരി പറഞ്ഞു.
600-ലേറെ ഇന്ത്യന്‍ ചലച്ചിത്രതാരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും പങ്കെടുക്കുന്ന പരിപാടിക്ക് പ്രമുഖ താരങ്ങളുടെ പ്രകടനങ്ങള്‍ മാറ്റുകൂട്ടുമെന്ന് സീമാ ചെയർപേഴ്‌സൻ ബൃന്ദ പ്രസാദ് പറഞ്ഞു.സീമായുടെ വിദേശരാജ്യങ്ങളിലെ പ്രൊമോട്ടറായ ഇറാ എൻറര്‍ടെയ്ൻമെൻറ് ഡയറക്ടര്‍ ആനന്ദ് പി. വൈേൻറഷ്കര്, ഇത്തിഹാദ് എയര്‍വേയ്‌സ് ഇന്ത്യന്‍ വൈസ് പ്രസിഡൻറ് നീര്‍ജ ഭാട്ടിയ, ഡെസ്റ്റിനേഷന്‍ മാനേജ്മെൻറ് കമ്പനി റോയൽ അറേബ്യനിെൻറ മാനേജിങ് ഡയറക്ടര്‍ നവീന്‍ സൽദാന തുടങ്ങിയവരും പ്രഖ്യാപന ചടങ്ങിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.