അബൂദബി: മാനസികമായും ശാരീരികമായും ശക്തരായ കുട്ടികളെ വാർത്തെടുക്കുന്നതിനായിരിക്കണം ബാലസംഘം പോലുള്ള കുട്ടികളുടെ കൂട്ടായ്മകൾ ശ്രമിക്കേണ്ടതെന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ അഭിപ്രായപ്പെട്ടു. ശക്തി ബാലസംഘം വെർച്വലായി സംഘടിപ്പിച്ച പ്രവർത്തനോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അവർ.
ഭാവിയിൽ നിങ്ങൾക്ക് ആരാകണം എന്നു ചോദിക്കുമ്പോൾ 'ഞങ്ങൾക്ക് നല്ല മനുഷ്യരാകണം' എന്ന് പറയാനാണ് കുട്ടികളെ പ്രേരിപ്പിക്കേണ്ടത്.
നല്ല മനുഷ്യരാകുമ്പോൾ മാത്രമേ അവർക്ക് നല്ല ഡോക്ടറാകാനും നല്ല എൻജിനീയറാകാനും നല്ല ശാസ്ത്രജ്ഞനാകാനും കഴിയൂ.
അതിനായി കുട്ടികളിൽ ശാസ്ത്രബോധവും ചരിത്രബോധവും വളർത്തിയെടുക്കാൻ സംഘടനകൾക്ക് കഴിയണം -ബാലസംഘം സംസ്ഥാന പ്രസിഡൻറ് കൂടിയായ ആര്യ വ്യക്തമാക്കി.
ശക്തി ബാലസംഘം രക്ഷാധികാരി ഗോവിന്ദൻ നമ്പൂതിരിയുടെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ ശക്തി ജനറൽ സെക്രട്ടറി സഫറുല്ല പാലപ്പെട്ടി, ശക്തി ബാലസംഘം പ്രസിഡൻറ് യാസിദ് അബ്ദുൽ ഗഫൂർ, കേരള സോഷ്യൽ സെൻറർ ബാലവേദി സെക്രട്ടറി മെഹ്റിൻ റഷീദ്, ശക്തി കേന്ദ്ര എക്സിക്യൂട്ടിവ് അംഗം റാണി സ്റ്റാലിൻ എന്നിവർ സംസാരിച്ചു. ശക്തി ബാലസംഘം സെക്രട്ടറി അക്ഷര സജീഷ് സ്വാഗതവും ജോ. സെക്രട്ടറി നിഹാര സജീവ് നന്ദിയും പറഞ്ഞു.
മഹാകവി ഇടശ്ശേരിയുടെ പൂതപ്പാട്ട് അനിതാ റഫീഖിെൻറയും നൃത്താധ്യാപിക സൗമ്യ പ്രകാശിെൻറയും സംയുക്ത സംവിധാനത്തിൽ ബാലസംഘം കൂട്ടുകാർ രംഗത്തവതരിപ്പിച്ചത് പ്രവർത്തനോദ്ഘാടനത്തിന് പകിട്ടേകി. ചിത്ര ശ്രീവത്സൻ, ശരണ്യ സതീഷ് എന്നിവരുടെ ശിക്ഷണത്തിൽ സംഘഗാനങ്ങളും നവനീത് രഞ്ജിത്തിെൻറ സംവിധാനത്തിൽ അഞ്ജലി വേത്തൂർ, അക്ഷയ് രാജ് എന്നിവർ ഗാനങ്ങളും അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.