ഷാർജ: കുഞ്ഞുങ്ങളെ അക്ഷരങ്ങളുടെയും അറിവിെൻറയും വിശാല ലോകത്തേക്ക് കൈപിടിച്ചു നടത്തുന്ന ഷാർജ കുട്ടികളുടെ വായനോത്സവത്തിെൻറ പത്താമത് അധ്യായം ഇൗ മാസം 18ന് ആരംഭിക്കും. സുപ്രിം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ അക്ഷരങ്ങളുടെ സുൽത്താൻ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ ദർശനങ്ങളിലും ജവാഹൽ അൽ ഖാസിമിയുടെ മേൽനോട്ടത്തിലും അധിഷ്ഠിതമായി ഷാർജ എക്സ്പോ സെൻററിൽ നടക്കുന്ന 11 ദിന ഉത്സവത്തിൽ 121 രാജ്യങ്ങളിൽ നിന്ന് 286 വിശിഷ്ടാതിഥികൾ കുഞ്ഞുങ്ങളുമായി സംവദിക്കും. വായനയും വരയും പാട്ടും പാചകവുമുൾപ്പെടെ 2600 സാഹിത്യ^സാംസ്കാരിക കലാ പരിപാടികളാണ് ഇക്കുറി ഒരുക്കുന്നതെന്ന് ഷാർജ ബുക് അതോറിറ്റി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ ചെയർമാൻ അഹ്മദ് അൽ അമീറി വ്യക്തമാക്കി. വരും തലമുറയെ വിജ്ഞാനം കൊണ്ട് പരിപോഷിപ്പിക്കുകയും വൈവിധ്യമാർന്ന സംസ്കാരങ്ങളെ അംഗീകരിക്കാൻ പ്രാപ്തമാക്കുകയും ചെയ്യണമെന്ന ഷാർജ ഭരണാധികാരിയുടെ ചിന്തകളെ ഏറ്റവും മനോഹരമായി ലക്ഷ്യത്തിലെത്തിക്കാൻ മേഖലയിലെ ഏറ്റവും സവിശേഷമായ ഇൗ സാംസ്കാരിക പരിപാടിക്ക് സാധിക്കും.
കുട്ടികൾക്കായുള്ള പരിപാടികൾ, സാംസ്കാരിക കൂടിയിരുപ്പുകൾ, കൾച്ചറൽ കഫേ, ക്രിയേറ്റിവ് കഫേ, സോഷ്യൽ മീഡിയാ കഫേ, കുക്കറി കോർണർ എന്നിങ്ങനെ വിവിധ വിഭാഗങ്ങളായാണ് ക്രമീകരിച്ചിരിക്കുന്നത്. ഇറ്റലിയിൽ നിന്ന് എത്തിക്കുന്ന ത്രിഡി പുസ്തകങ്ങളുടെയും സാേങ്കതിക വിദ്യാ വികസനത്തിന് ഉൗന്നൽ നൽകുന്ന ഫ്യൂച്ചർ മെഷീെൻറയും പ്രദർശനം ഇൗ വർഷത്തെ ഏറ്റവും തിളക്കമാർന്ന സവിശേഷതയാവും. 6^10, 11^16 പ്രായക്കാർക്കായി നടത്തുന്ന ലിറ്റിൽ ഷെഫ് മത്സരമാണ് മറ്റൊരു ആകർഷണീയത.
ഫൺ റൊബോട്ടിക്സ്, കുട്ടികളുടെ നാടകങ്ങൾ, പുസ്തകങ്ങൾക്കായി കുട്ടികൾ വരച്ച ചിത്രങ്ങൾ എന്നിവയും ഉത്സവവേദിയിൽ പുഞ്ചിരിമേളമൊരുക്കും.
അമേരിക്കൻ കവി മാർക് ഗോൺസാലസ്, പ്രമുഖ ബാല സാഹിത്യകാരി നതാഷ ശർമ്മ, നടനും ജീവകാരുണ്യ പ്രവർത്തകനുമായ വരുൺ പ്രുതി എന്നിവരാണ് ഇന്ത്യയിൽ നിന്നുള്ള വിശിഷ്ടാതിഥികൾ. ഇവർക്കു പുറമെ അമേരിക്കൻ കവി മാർക് ഗോൺസാലസ്, ബ്രിട്ടിഷ് ബാലപുസ്തക രചയിതാവ് സിബിഅൽ പോണ്ടർ, അമേരിക്കയിൽ നിന്നുള്ള മിറാണ്ട പോൾ, അറബ് മേഖലയിൽ നിന്നുള്ള എഴുത്തുകാരും നടീനടൻമാരും തുടങ്ങിയവർ കുഞ്ഞുങ്ങൾക്കൊത്ത് ആടാനും പാടാനുെമത്തും. ഷാർജ മീഡിയാ കോർപറേഷൻ ഡയറക്ടർ ജനറൽ മുഹമ്മദ് ഹസ്സൻ ഖലാഫ്, ഇത്തി സലാത്ത് വൈസ് പ്രസിഡൻറ് മുഹമ്മദ് അൽ അമിമി തുടങ്ങിയവരും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.