ഷാർജ: നിരവധി പുതുമകളോടെയാണ് ഷാർജ കുട്ടികളുടെ വായനോത്സവത്തിെൻറ പത്താം അധ്യായം ഒരുക്കിയിരിക്കുന്നത്. നമ്മുടെ കുട്ടികൾക്ക് ഏറ്റവും ഫലപ്രദമായി ഉപയോഗപ്പെടുത്താവുന്ന അറിവിെൻറ ഉത്സവം. അൽതാവൂനിലെ എക്സ്പോ സെൻററിലെ വിശാലമായ ഹാളുകളിൽ വായിക്കാനും ചിന്തിക്കാനും അതിനനുസരിച്ച് പ്രവർത്തിക്കാനുമുള്ള ഉൗർജ്ജം കുഞ്ഞുങ്ങൾക്കായി നിറച്ചു വെച്ചിരിക്കുന്നു. ശാസ്ത്ര–സാങ്കേതിക പുരോഗതിയെ മുന്നോട്ട് നയിക്കുന്നതിൽ പുസ്തകങ്ങൾ വഹിച്ച പങ്ക് എത്രത്തോളമാണെന്ന് അനുഭവിച്ച് അറിയാം.
പുസ്തകങ്ങൾ പകർന്ന അറിവിൽ നിന്ന് പിറന്ന വിവിധ ശാസ്ത്ര–സാങ്കേതിക കുതിപ്പുകൾ കണ്ടറിയാം. ത്രിമാന– പോപ് അപ് പുസ്തകളുടെ വലിയ നിരയാണ് ഇത്തവണത്തെ പുസ്തക കൗതുകം. പുസ്തകത്തിനുള്ളിലെ മാജിക് എന്ന് പേരിട്ടിരിക്കുന്ന ഈ പ്രദർശനത്തിൽ നിരത്തിയിട്ടുള്ളത് ഇറ്റലിയിലെ ഫോർലി നഗരത്തിലെ ത്രീഡി ബുക്ക് സെൻററിൽ നിന്നു കൊണ്ടുവന്ന 250 പോപ് അപ് പുസ്തകങ്ങളാണ്.
സിലിണ്ടർ ആകൃതിയിൽ സജ്ജീകരിച്ച കൗണ്ടറുകളിലാണ് ഇവ നിരത്തിയിട്ടുള്ളത്. വെർച്ച്വൽ സാങ്കേതിക കുതിപ്പുകളിലൂടെ അനാവരണം ചെയ്യപ്പെടുന്ന കഥകളും പ്രകൃതിയും കണ്ടാസ്വദിക്കുവാനുള്ള അവസരവും ഇത്തവണയുണ്ട്. കഥകളും ചിത്രങ്ങളും വെർച്ച്വൽ റിയാലിറ്റിയിലേക്ക് മാറുമ്പോൾ അവയിലേക്ക് േപ്രക്ഷകരെ പ്രവേശിക്കുവാൻ അനുവദിച്ച്, യഥാർഥമാണ് ആ ഉള്ളടക്കമെന്ന് േപ്രക്ഷകനെ അനുഭവിപ്പിക്കുകയാണ് ഇവിടെ ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.