ഖാദർ കുന്നിൽ 

ഷവർമ തയാറാക്കി കാത്തിരിക്കാൻ ഇനി ഖാദറിച്ച ഇല്ല

ഷാർജ: പ്രവാസ ലോകത്തിന്​ ഏറെ പ്രിയപ്പെട്ടവനായിരുന്നു ഇന്നലെ അന്തരിച്ച ഖാദർ കുന്നിൽ. കെ.എം.സി.സി എന്ന പ്രസ്​ഥാനം കെട്ടിപ്പടുക്കുന്നതിൽ ഖാദർ നൽകിയ സംഭാവനകൾ ചെറുതല്ല. യു.എ.ഇയിലെ സാമൂഹിക, സാംസ്​കാരിക, ജീവകാരുണ്യ മേഖലയിൽ സജീവമായിരുന്നു.

കാസർകോട്​ ചെമനാട് നെച്ചിപ്പടുപ്പ് സ്വദേശിയായ ഖാദർ ഷാർജ റോള കേന്ദ്രീകരിച്ച് വ്യാപാര സ്ഥാപനങ്ങൾ നടത്തി വരികയായിരുന്നു. വൃക്ക സംബന്ധമായ അസുഖം കാരണം ഒരു വർഷമായി നാട്ടിൽ ചികിത്സയിലായിരുന്നു. ഷാർജ റോളയിലെ ഫലാഫിൽ കഫത്തീരിയയിൽ എത്തുന്ന സൗഹൃദങ്ങളെ കാത്ത് ഷവർമ തയാറാക്കി കാത്തിരിക്കാൻ ഇനി ഖാദറിച്ച ഇല്ലല്ലോ എന്നോർക്കുമ്പോൾ റോളയുടെ മിഴിയും നിറയുന്നു. അറബിക് സ്​​റ്റൈലിലുള്ള ആ ഷവർമക്ക്​ നല്ല രുചിയാണ്, ഖാദറിച്ചയുടെ മനസ്സുപോലെ.

നർമം കലർത്തി പറയാനുള്ള കാര്യങ്ങൾ അദ്ദേഹം എവിടെയും തുറന്നു പറയും. മീറ്റിങ്ങുകളിൽ അവതരിപ്പിക്കേണ്ട കാര്യങ്ങൾ മറ്റുള്ളവർക്ക് ഇഷ്​പ്പെടുമോ, ഇല്ലയോ എന്ന് നോക്കാതെ സത്യസന്ധമായി അവതരിപ്പിക്കാനുള്ള ആർജവം ശ്രദ്ധേയമാണ്. പരിമിതികളിൽനിന്ന്​ കെ.എം.സി.സി കെട്ടിപ്പടുത്ത കഥകൾ അദ്ദേഹം എന്നും പറയുമായിരുന്നു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രവർത്തന രംഗത്ത് 1984 മുതൽ സജീവമായിരുന്നു. വലിയൊരു സൗഹൃദവലയത്തിന് ഉടമയായിരുന്നു. നേരത്തെ പൊതു പ്രവർത്തന രംഗത്തും കാരുണ്യ പ്രവർത്തനരംഗത്തും സജീവമായിരുന്നു.

കെ.എം.സി.സി കേന്ദ്ര ഓർഗനൈസിങ് സെക്രട്ടറി ഉൾപ്പെടെ നിരവധി പദവികളിൽ മാതൃകാ പ്രവർത്തനം നടത്തി. ഷാർജ ഇന്ത്യൻ അസോസിയേഷൻ മാനേജിങ് കമ്മിറ്റി അംഗമായും ഷാർജ കെ.എം.സി.സി കാസർകോട്​ ജില്ല പ്രസിഡൻറായും സേവനമനുഷ്​ഠിച്ചു. ചെമനാട് സി.എച്ച് സെൻറർ ഷാർജ കമ്മിറ്റി പ്രസിഡൻറായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-15 04:45 GMT