അബൂദബി: സ്കൂള്‍ ബസുകളിലെ സ്റ്റോപ് സിഗ്നല്‍ അവഗണിച്ചതിന് 492 ഡ്രൈവര്‍മാര്‍ക്ക് അബൂദബിയില്‍ പിഴ ചുമത്തി. ഈ വര്‍ഷം ജനുവരി മുതല്‍ െസപ്റ്റംബര്‍ വരെയുള്ള കണക്കാണിത്. 1000 ദിര്‍ഹമാണ് നിയമം തെറ്റിച്ച ഡ്രൈവര്‍മാരില്‍നിന്ന് ഈടാക്കിയത്. അബൂദബിയില്‍ സ്കൂള്‍ ബസുകള്‍ സ്റ്റോപ് സിഗ്നല്‍ പ്രദർശിക്കുേമ്പാൾ മറ്റുവാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ പലപ്പോഴായി അധികൃതര്‍ നല്‍കിയിരുന്നു. കുട്ടികളെ വാഹനത്തില്‍ കയറ്റുന്നതിനോ ഇറക്കുന്നതിനോ ആയി സ്കൂള്‍ ബസ് നിര്‍ത്തിയിടുകയും സ്റ്റോപ് സിഗ്നല്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുകയാണെങ്കില്‍ മറ്റു വാഹനങ്ങള്‍ നിശ്ചിത അകലെ നിര്‍ത്തണമെന്നാണ് നിയമം. ഒറ്റവരി പാതയിലാണ് സ്കൂള്‍ ബസ് സ്റ്റോപ് സിഗ്നല്‍ പ്രദര്‍ശിപ്പിച്ച് നിര്‍ത്തിയിട്ടിരിക്കുന്നതെങ്കില്‍ ഇരുവശത്തെയും വാഹനങ്ങള്‍ ബസില്‍നിന്ന് അഞ്ചു മീറ്റര്‍ അകലെയായി നിര്‍ത്തിയിടണം. ഇരട്ടവരിപ്പാതയിലാണ് സ്കൂള്‍ ബസ് നിര്‍ത്തിയിരിക്കുന്നതെങ്കില്‍ ബസ് പോവുന്ന ദിശയില്‍ വരുന്ന വാഹനങ്ങള്‍ അഞ്ചു മീറ്റര്‍ അകലെയായി നിര്‍ത്തണം.
നിയമം ലംഘിക്കുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് 1000 ദിര്‍ഹം പിഴയും ലൈസന്‍സില്‍ 10 ബ്ലാക്ക് പോയൻറുമാണ് ചുമത്തുക. നിയമലംഘനം കണ്ടെത്താന്‍ സ്കൂള്‍ ബസുകളില്‍ ഈ വര്‍ഷം െസപ്റ്റംബറില്‍ അധികൃതര്‍ റഡാറുകള്‍ സ്ഥാപിച്ചിരുന്നു. സ്കൂള്‍ ബസുകള്‍ കുട്ടികളെ കയറ്റാനും ഇറക്കാനുമായി സ്റ്റോപ്പുകളില്‍ നിര്‍ത്തുന്ന സമയത്ത് അബൂദബിയിലെ 17 ശതമാനം വാഹനങ്ങളും നിയമം ലംഘിക്കാറുണ്ടെന്ന് പഠനത്തില്‍ വ്യക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് സ്കൂള്‍ ബസുകളില്‍ റഡാറുകള്‍ സജ്ജീകരിച്ചത്.
സ്റ്റോപ് സിഗ്നല്‍ പ്രദര്‍ശിപ്പിച്ചില്ലെങ്കില്‍ സ്കൂള്‍ ബസ് ഡ്രൈവര്‍ക്കും പിഴ ചുമത്തുമെന്നും അധികൃതര്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. സ്റ്റോപ് സിഗ്നല്‍ പ്രദര്‍ശിപ്പിക്കാത്ത ഡ്രൈവര്‍മാര്‍ക്ക് 500 ദിര്‍ഹം പിഴയും ആറ് ബ്ലാക്ക് പോയൻറുകളുമാണ് കുറ്റം ചുമത്തുക. നിർദിഷ്ടവും സുരക്ഷിതവുമായ സ്ഥലങ്ങളില്‍ നിര്‍ത്താനും വിദ്യാർഥികള്‍ക്ക് ബസില്‍ കയറാനും സുരക്ഷിതമായി സീറ്റില്‍ ഇരിക്കാനും അവസരം നല്‍കാനും സ്കൂളില്‍ എത്തിയശേഷം സ്കൂള്‍ ബസില്‍നിന്ന് സുരക്ഷിതമായി ഇറങ്ങുന്നുവെന്ന് ഉറപ്പാക്കാനും ബസ് ഡ്രൈവര്‍മാരെ എപ്പോഴും ഓര്മിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. റോഡ് ബോധവത്കരണ കാമ്പയിനിെൻറ ഭാഗമായി അബൂദബി റോഡ് സേഫ്റ്റി ജോയൻറ് കമ്മിറ്റിയാണ്, 492 ഡ്രൈവര്‍മാര്‍ക്ക് പിഴ ചുമത്തിയെന്ന കണക്കു പുറത്തുവിട്ടത്. അബൂദബി പൊലീസ്, ആരോഗ്യ വകുപ്പ്, ഇൻറഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെൻറര്‍ എന്നിവയുടെ ജനറല്‍ കമാന്‍ഡ് ഉള്‍പ്പെടുന്ന മുനിസിപ്പാലിറ്റികളുടെയും ഗതാഗത വകുപ്പിെൻറയും അധ്യക്ഷതയിലുള്ള സംയുക്ത സമിതി, ബോധവത്കരണ സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കും. ഒപ്പം മാധ്യമങ്ങളുമായി അഭിമുഖവും ഡ്രൈവര്‍മാരുടെ അവബോധം വർധിപ്പിക്കാന്‍ വിദ്യാഭ്യാസ ശില്പശാലകളും നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.