അ​ജ്മാ​നി​ലെ ട്രാ​ൻ​സ്‌​പോ​ർ​ട്ട്​ ബ​സു​ക​ളി​ൽ സ്ഥാ​പി​ച്ച സ്മാ​ര്‍ട്ട് സ്ക്രീ​ൻ

അജ്മാനിലെ ട്രാൻസ്‌പോർട് ബസുകളിൽ സ്മാര്‍ട്ട് സ്ക്രീനുകള്‍ സ്ഥാപിച്ചു

അജ്മാന്‍: അജ്മാൻ ട്രാൻസ്‌പോർട്ട് അതോറിറ്റി പൊതു ബസുകളിൽ സ്മാര്‍ട്ട് സ്ക്രീനുകള്‍ സ്ഥാപിച്ചു.ഇതു വഴി വരാനിരിക്കുന്ന ബസുകളുടെ വിവരങ്ങൾ യാത്രക്കാര്‍ക്ക് അറിയിപ്പ് ലഭ്യമാകും. ഇതോടെ യാത്രക്കാര്‍ക്ക് ഇറങ്ങാനുള്ളതും വരാനിരിക്കുന്നതുമായ സ്റ്റോപ്പുകളെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ബസില്‍ സ്ഥാപിച്ച സ്ക്രീനില്‍ തെളിയുകയും അറബിയിലും ഇംഗ്ലീഷിലുമുള്ള ശബ്ദ സന്ദേശം വഴി ലഭ്യമാവുകയും ചെയ്യും. എമിറേറ്റിലെ ഗതാഗത സംവിധാനത്തിനായുള്ള ഭാവി പദ്ധതികളുടെ ഭാഗമായി എല്ലാ പൊതുഗതാഗത ബസുകളിലും ഈ സേവനം നൽകാനാണ് അതോറിറ്റി ശ്രമിക്കുന്നതെന്ന് പബ്ലിക് ട്രാൻസ്‌പോർട്ട് ആൻഡ് ലൈസൻസിങ് ഏജൻസി എക്‌സിക്യൂട്ടിവ് ഡയറക്ടർ എൻജിനീയർ സാമി അലി അൽ ജല്ലാഫ് പറഞ്ഞു.

പെട്ടെന്നുള്ള എന്തെങ്കിലും സംഭവങ്ങൾ ഉണ്ടായാൽ ഉപയോക്താക്കളെ അറിയിക്കാനും ഈ സേവനം ഉപയോഗിക്കാന്‍ കഴിയും. ഉപഭോക്താവിന് പ്രധാനപ്പെട്ട പുതിയ വിവരങ്ങള്‍ നൽകുന്നതിന് ടെക്‌സ്‌റ്റ് മെസേജിങ് സേവനവും ഇതു വഴി ഒരുക്കിയിട്ടുണ്ട്.

Tags:    
News Summary - Smart screens have been installed on transport buses in Ajman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.