അജ്മാന്: എസ്.എന്‍.ഡി.പി ഷാര്‍ജ യൂനിയന്‍ യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തില്‍ യൂത്ത് ക്രിക്കറ്റ് ലീഗ് സീസണ് 10 ടൂര്‍ണമെന്റ് അജ്മാന് റോയല്‍ സ്പോര്‍ട്സ് ക്ലബില്‍ തുടങ്ങി. ക്രിക്കറ്റ് ലീഗ് ജനറല്‍ കണ്‍വീനര്‍ കലേഷ്, പ്രിയന്ദാസ്, പ്രസീദ്, സജു സാംബന്, അഭിനന്ദ് ചാപ്പുഴശ്ശേരി എന്നിവര്‍ നേതൃത്വം നല്കി.
എസ്.എന്‍.ഡി.പി യോഗം യു.എ.ഇ ഭാരവാഹികളായ രാജന് അമ്പലത്തറ, പ്രസാദ് ശ്രീധരന്, വാജസ്പതി, ജെ.ആര്.സി. ബാബു, ഷാര്‍ജ യൂനിയന്‍ ഭാരവാഹികളായ വിജു ശ്രീധരന്, വിജയകുമാര്‍, സിജു മംഗലശ്ശേരി, ഷൈന്‍ കെ. ദാസ് എന്നിവര്‍ സംബന്ധിച്ചു. 16 ടീമുകള്‍ മാറ്റുരക്കുന്ന മത്സരത്തിന്റെ ഫൈനല്‍ ഏപ്രില്‍ 21നാണ്.
ഫൈനല്‍ ദിനത്തില്‍ എസ്.എന്‍.ഡി.പി യൂനിയന്‍ ശാഖകളിലെ 1000ഓളം വരുന്ന വനിതാ സംഘം പ്രവര്‍ത്തകരുടെ മെഗാ തിരുവാതിരയും പ്രജിന് പ്രതാപ് നയിക്കുന്ന നൃത്തവും ഐ.ആര് ബാന്‍ഡിന്റെ ഫ്യൂഷന്‍ മ്യൂസിക് തുടങ്ങിയവയും നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.