ദുബൈ: പ്രവാസി വ്യവസായി ജോയ് അറക്കൽ ആത്മഹത്യ ചെയ്യാനുണ്ടായ കാരണത്തെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മകൻ ബർദുബൈ സ്റ്റേഷനിൽ പരാതി നൽകി. കമ്പനിയിലെ പ്രോജക്ട് ഡയറക്ടറെ സംശയമുനയിൽ നിർത്തിയാണ് മകൻ പരാതി നൽകിയിരിക്കുന്നത്. േജായ് അറക്കലിെൻറ മരണം ആത്മഹത്യയാണെന്ന് ദുബൈ പൊലീസ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് മകെൻറ പരാതി.
പ്രോജക്ട് ഡയറക്ടറായ ലബനൻ സ്വദേശി റാബി കരാനിബിെൻറ കുറ്റപ്പെടുത്തലിൽ മനംനൊന്താണ് ജോയ് ആത്മഹത്യ ചെയ്തതെന്ന് പരാതിയിൽ പറയുന്നു. ജോയിയുടെ ഉടമസ്ഥതയിലുള്ള ഇന്നോവ ഗ്രൂപ് സ്ഥാപിക്കുന്ന പദ്ധതിയുടെ പ്രോജക്ട് ഡയറക്ടറാണ് ഇയാൾ.
ജോയിയുടെ സ്വപ്നപദ്ധതിയാണ് ഹമ്രിയ ഫ്രീസോണിൽ സ്ഥാപിക്കുന്നത്. 220 ദശലക്ഷം ദിർഹമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ആറുവർഷം മുമ്പ് നടന്ന ഈ പദ്ധതിക്കാണ് ജോയിക്ക് 2018ൽ മികച്ച സംരംഭകനുള്ള അവാർഡ് ലഭിച്ചത്. എന്നാൽ, പദ്ധതി നീണ്ടുപോകുന്നത് ജോയിക്ക് മാനസിക വിഷമം ഉണ്ടാക്കിയിരുന്നു. ഒന്നാംഘട്ട ഉദ്ഘാടനം മാർച്ചിൽ തീരുമാനിച്ചിരുന്നെങ്കിലും നടന്നിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.