ഷാർജ: അൽ ദൈദിൽ നിർമിച്ച സൂഖ് അൽ ജുബൈൽ മാർക്കറ്റ് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. പുതിയ മാർക്കറ്റിൽ 86 വിവിധ വാണിജ്യ സ്റ്റോറുകളാണുള്ളത്. ഇതിൽ 24 എണ്ണം മാംസ വിൽപന സ്റ്റോറുകളും 45 എണ്ണം പഴം-പച്ചക്കറി സ്റ്റോറുകളും 16 എണ്ണം മത്സ്യവിൽപന സ്റ്റോറുകളുമാണ്. കൂടാതെ റസ്റ്റാറന്റുകൾ, കഫേകൾ, കുട്ടികളുടെ കളിസ്ഥലം, പ്രാർഥനാ മുറികൾ എന്നിവയും ഉൾപ്പെടുന്നു. ഷാർജ കേന്ദ്ര ധനകാര്യ വകുപ്പ് ചെയർമാൻ ശൈഖ് മുഹമ്മദ് ബിൻ സൗദ് അൽ ഖാസിമിയും നിരവധി മുതിർന്ന ഉദ്യോഗസ്ഥരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.