അബൂദബി: പെരുന്നാൾ നമസ്കാരത്തിന് പോകാൻ കാറിനടുത്തെത്തിയ പലരും രാവിലെ തന്നെ ഞെട്ടി. കാറുകളിലെല്ലാം ആശംസ ബലൂണുകൾ. അബൂദബി പൊലീസാണ് രാത്രി കാറുകളിൽ 'ഈദ് മുബാറക് ഹാപ്പിനസ് ബലൂണുകൾ' സ്ഥാപിച്ചത്. രാവിലെ ഈദ് പ്രാർഥനക്കു പുറപ്പെടുന്നവർക്ക് സസ്പെൻസ് സമ്മാനിക്കാനായിരുന്നു റെസിഡൻഷ്യൽ ഏരിയകളിലെ വാഹനങ്ങളിൽ അബൂദബി പൊലീസ് ഈദ് ആശംസയുമായി ബലൂണുകൾ സ്ഥാപിച്ചത്.
പൊതുജനങ്ങൾക്കും പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും സന്തോഷം പകരാനാണിതെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. സന്തോഷം എന്നത് ജനങ്ങളുടെ അവകാശമാണ്. ആരോഗ്യകരവും സുസ്ഥിരവുമായ സമൂഹത്തിന് അനുയോജ്യമായ അന്തരീക്ഷം ഒരുക്കാൻ സന്തോഷം നൽകുന്ന പങ്ക് ചെറുതല്ല. ഈ ലക്ഷ്യവുമായാണ് പൊലീസിെൻറ പ്രവർത്തനമെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.