അബൂദബി: 2022നെ അപേക്ഷിച്ച കഴിഞ്ഞ വർഷം ഡിജിറ്റൽ കസ്റ്റംസ് ഇടപാടിൽ 72 ശതമാനത്തിന്റെ വളർച്ച കൈവരിച്ച് അബൂദബി കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ ഡിപാർട്ട്മെന്റ്. ഡിജിറ്റല്‍ ഇടപാട് ആരംഭിച്ച ശേഷം ഡിപാർട്ട്മെന്റ് രേഖപ്പെടുത്തുന്ന വലിയ വളര്‍ച്ചാനിരക്കാണിത്. ആകെ നടന്ന ഇടപാടുകളിൽ 42 ശതമാനം പ്രോ ആക്ടീവ്, ഓട്ടോമേറ്റഡ് ഇടപാടുകളാണ് നടന്നത്.
അതായത് 24.3 ശതമാനം വര്‍ധനവാണ് ഈ മേഖലയിൽ നേടിയത്. കസ്റ്റംസ് ഡിക്ലറേഷനില്‍ ആറു ശതമാനം വളര്‍ച്ച കൈവരിക്കാൻ പോയവര്‍ഷം സാധിച്ചു. മൊത്തം ക്ലിയറന്‍സ് നടപടിയുടെ 47 ശതമാനം പ്രീ അറൈവല്‍ കസ്റ്റംസ് ക്ലിയറന്‍സ് ഇടപാടിലൂടെ ലഭിച്ചു. 2022നെ അപേക്ഷിച്ച് 20 ശതമാനം വര്‍ധനവാണ് ഈ മേഖലയിൽ രേഖപ്പെടുത്തിയത്.
എക്സ്പ്രസ് ഷിപ്പിങ് കമ്പനികളുടെ ഇടപാടില്‍ ആറുശതമാനമാണ് വളര്‍ച്ച രേഖപ്പെടുത്തിയത്. ബോണ്ടഡ് വെയര്‍ ഹൗസുകളിലെ കസ്റ്റംസം ക്ലിയറന്‍സ് 150 ശതമാനമാനം വര്‍ധിച്ചു. 2023ല്‍ ക്ലിയറന്‍സ് സമയം 16 ശതമാനം മെച്ചപ്പെട്ടതായും വകുപ്പ് അറിയിച്ചു. താം പ്ലാറ്റ് ഫോം വഴിയുള്ള സര്‍ക്കാര്‍ ഡിജിറ്റല്‍ സേവനങ്ങളില്‍ അബൂദബി കസ്റ്റംസ് സേവനങ്ങള്‍ക്ക് 95 ശതമാനമാണ് ഉപഭോക്തൃ സംതൃപ്തി സൂചികയില്‍ ലഭിച്ച സ്കോര്‍.
അത്യാധുനിക സാങ്കേതികവിദ്യയിലെ വിജയകരമായ നിക്ഷേപങ്ങളും മികച്ച സ്മാര്‍ട്ട് സൊല്യൂഷനുകള്‍ ലഭ്യമാക്കലും ആഗോള നിലവാരത്തിലും മികച്ച പ്രവര്‍ത്തനക്ഷമതയും ഉറപ്പുവരുത്തുകയും ചെയ്യുന്ന ആധുനിക സംവിധാനങ്ങളുടെ വിന്യാസങ്ങളുമാണ് അബൂദബി ക്സ്റ്റംസിനെ ഡിജിറ്റല്‍ പരിവര്‍ത്തനത്തിലെ വിജയത്തിനും വലിയ വളര്‍ച്ചയ്ക്കും സഹായിച്ചതെന്നും ഡിപാർട്ട്മെന്റ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.