അജ്മാന്: എമിറേറ്റില്‍ ടാക്സി ഉപയോഗിക്കുന്നവരില്‍ 23 ശതമാനം വര്‍ധന രേഖപ്പെടുത്തി. 2024ന്റെ ആദ്യ പകുതിയിൽ ടാക്സി ഉപയോക്താക്കളുടെ എണ്ണം 1.2 കോടി എത്തിയതായി അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി വ്യക്തമാക്കി.
ഈ കാലയളവില്‍ 64 ലക്ഷത്തിലേറെ ട്രിപ്പുകളിലായാണ് ഇത്രയും പേർ ടാക്സി ഉപയോഗിച്ചതെന്നും അതോറിറ്റി വ്യക്തമാക്കി. കഴിഞ്ഞ വർഷം ഇതേ കാലയളവില്‍ 51ലക്ഷത്തിലേറെ ട്രിപ്പുകളിലായി 1.03 കോടി പേരാണ് യാത്ര ചെയ്തത്.
ഇത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 23 ശതമാനം വളര്‍ച്ച കാണിക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി. ഉപയോക്താക്കൾക്ക് വിശിഷ്ടവും ഉയർന്ന നിലവാരമുള്ളതുമായ ഗതാഗത സേവനങ്ങൾ നൽകുന്നതിൽ അതോറിറ്റി വളരെയധികം ശ്രദ്ധിക്കുന്നതായും, ഇതാണ് ഈ നേട്ടത്തിന് കാരണമെന്നും അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി പബ്ലിക് ട്രാൻസ്പോർട്ട് ആൻഡ് ലൈസൻസിങ് ഏജൻസി എക്സിക്യൂട്ടിവ് ഡയറക്ടർ സമി അലി അൽ ജല്ലാഫ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.