പബ്ലിക്കേഷൻസ്​: വചനം ബുക്​സ്

മു​സ്​​ലിം ഉ​യി​ർ​പ്പി​െൻറ പു​സ്ത​കം

എം.​ജി.​എ​സ് നാ​രാ​യ​ണ​ൻ ചെ​യ​ർ​മാ​നും കെ.​ഇ.​എ​ൻ ചീ​ഫ് എ​ഡി​റ്റ​റും എ.​പി. കു​ഞ്ഞാ​മു എ​ഡി​റ്റ​റു​മാ​യി വ​ച​നം ബു​ക്സ് പു​റ​ത്തി​റ​ക്കി​യ '1921-2021 കേ​ര​ള മു​സ്​​ലിം​ക​ൾ നൂ​റ്റാ​ണ്ടി​െൻറ ച​രി​ത്രം' എ​ന്ന ഗ്ര​ന്ഥം ഷാ​ർ​ജ പു​സ്​​ത​ക​മേ​ള​യി​ൽ എ​ത്തു​ന്നു. മ​ല​ബാ​ർ സ​മ​രം വി​ത​ച്ച പ്ര​തി​സ​ന്ധി​ക​ളു​ടെ വ​ൻ​മ​ല​ക​ൾ വ​ക​ഞ്ഞു മാ​റ്റി ഒ​രു ജ​ന​ത ന​ട​ത്തി​യ ഉ​യി​ർ​പ്പാ​ണ്​ പു​സ്​​ത​ക​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. സ​മൂ​ഹം, രാ​ഷ്​​ട്രീ​യം, വി​ദ്യാ​ഭ്യാ​സം, മ​തം, സം​സ്കാ​രം, സാ​ഹി​ത്യം, മു​ന്നേ​റ്റം, പ്ര​വാ​സം, ന​വോ​ത്ഥാ​നം, സ്ത്രീ, ​ആ​ഗോ​ളം എ​ന്നി​ങ്ങ​നെ 11 ബൃ​ഹ​ത്താ​യ ഭാ​ഗ​ങ്ങ​ളും പു​റം കാ​ഴ്ച, നൂ​റു കൊ​ല്ലം നൂ​റു വ്യ​ക്തി​ക​ൾ, മു​സ്​​ലിം കേ​ന്ദ്ര​ങ്ങ​ൾ എ​ന്നീ അ​നു​ബ​ന്ധ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ 1408 പേ​ജു​ക​ളി​ലാ​യാ​ണ്​ പു​സ്​​ത​കം അ​ണി​യി​ച്ചൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. എ​ല്ലാ വി​ഭാ​ഗ​ക്കാ​രെ​യും പ​രി​ഗ​ണി​ക്കു​ക​യും അ​വ​രു​ടെ സം​ഭാ​വ​ന​ക​ൾ​ക്ക് അ​ടി​വ​ര​യി​ടു​ക​യും ചെ​യ്യു​ന്നു​വെ​ന്ന​താ​ണ് പു​സ്ത​ക​ത്തി​െൻറ പ്ര​ധാ​ന സ​വി​ശേ​ഷ​ത. ഇ​രു​ത്തം​വ​ന്ന എ​ഴു​ത്തു​കാ​ർ​ക്കൊ​പ്പം യു​വ​ത​ല​മു​റ​യും പേ​ന പി​ടി​ക്കു​ന്നു​വെ​ന്ന​ത് ഈ ​ച​രി​ത്ര കൃ​തി​യെ ഏ​റെ ശ്ര​ദ്ധേ​യ​മാ​ക്കു​ന്നു.




 


പ്രവാസിക്ക്​ പ്രചോദനം പകരുന്ന 'എരിഞ്ഞുണങ്ങും പുഷ്​പദളങ്ങൾ'

ഡോ. ഹസീനാ ബീഗത്തി​െൻറ പുതിയ നോവലാണ് എരിഞ്ഞുണങ്ങും പുഷ്​പദളങ്ങൾ. നാട്ടിലെ പച്ചപ്പും പൂന്തോട്ടങ്ങളും കിളികളും പ്രകൃതിരമണീയ അന്തരീക്ഷവും വിട്ട് ഗൾഫിൽ ഫ്ലാറ്റിലെ നാല് ചുമരുകൾക്കുള്ളിൽ ഒതുങ്ങിപ്പോയ ഒരു പെൺകുട്ടിയും അവളുടെ ഉമ്മയും പിന്നീട് ആ സാഹചര്യത്തോട് പൊരുത്തപ്പെട്ട് ജീവിതം ആസ്വാദ്യകരമാക്കി ഉന്നതങ്ങളിലെത്തിയ കഥയാണ് ലിപി പബ്ലിക്കേഷൻസ് പുറത്തിറക്കുന്ന 'എരിഞ്ഞുണങ്ങും പുഷ്​പദളങ്ങൾ'.

കവയിത്രി കൂടിയായ ഡോ. ഹസീന ബീഗം 20 വർഷമായി പ്രവാസ ജീവിതം നയിക്കുകയാണ്​. മുൾവേലിക്കപ്പുറം, മണലാരണ്യത്തിലെ മഞ്ഞുപാളികൾ എന്നിവയാണ് ഇവരുടെ മറ്റു പുസ്​തകങ്ങൾ. ആൽബം പാട്ടുകളും രചിച്ചിട്ടുണ്ട്. കേരള ഹൈകോടതിയിൽ അസി. ഓഫിസറായിരുന്ന ഡോ. ഹസീനാ ബീഗം ഇപ്പോൾ അബൂദബി മോഡൽ സ്​കൂൾ പ്രധാന അധ്യാപികയാണ്.


രചയിതാവ്​: ഡോ. ഹസീന ബീഗം

പബ്ലിക്കേഷൻസ്​: ലിപി പബ്ലിക്കേഷൻസ്


 ലോക്​ഡൗണിലെ ഖുതുബകളുമായി ഹുസൈൻ മടവൂരി​െൻറ 'വെള്ളി വെളിച്ചം'

ദു​ബൈ: ഡോ.​ഹു​സൈ​ൻ മ​ട​വൂ​ർ ര​ചി​ച്ച 'വെ​ള്ളി വെ​ളി​ച്ചം' എ​ന്ന പു​സ്ത​കം ന​വം​ബ​ർ മൂ​ന്നി​ന്​​ ഷാ​ർ​ജ പു​സ്ത​ക​മേ​ള​യി​ൽ പ്ര​കാ​ശ​നം ചെ​യ്യും. ലോ​ക്ഡൗ​ൺ മൂ​ലം പ​ള്ളി അ​ട​ഞ്ഞു കി​ട​ന്ന ആ​റു മാ​സം വി​ശ്വാ​സി​ക​ൾ​ക്ക് വേ​ണ്ടി വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ ഓ​ൺ​ലൈ​ൻ ആ​യി ന​ട​ത്തി​യ സാ​രോ​പ​ദേ​ശ​ങ്ങ​ളു​ടെ സ​മാ​ഹാ​ര​മാ​ണീ ഗ്ര​ന്ഥം. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യാ​യി ത​ൽ​സ​മ​യം സം​േ​പ്ര​ക്ഷ​ണം ചെ​യ്യു​ന്ന പാ​ള​യം ജു​മാ മ​സ്ജി​ദി​ലെ ഖു​തു​ബ​ക​ൾ​ക്ക് ലോ​ക രാ​ഷ്്ട്ര​ങ്ങ​ളി​ലാ​യി പ​തി​നാ​യി​ര​ക്ക​ണ​ക്കി​നു ശ്രോ​താ​ക്ക​ളു​ണ്ട്. മ​ല​ബാ​റി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ ന​മ​സ്കാ​ര​ത്തി​നെ​ത്തു​ന്ന ഈ ​പ​ള്ളി​യി​ൽ സ്ത്രീ​ക​ൾ​ക്കും ആ​രാ​ധ​ന സൗ​ക​ര്യ​മു​ണ്ടെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് പ​ള്ളി​യു​ടെ അ​ക​ത്തേ​ക്ക് വീ​ൽ ചെ​യ​റി​ൽ എ​ത്താ​ൻ സൗ​ക​ര്യ​വു​മു​ണ്ട്. ബ​ധി​ര​ർ​ക്ക് വേ​ണ്ടി ഖു​തു​ബ​ക​ൾ ആം​ഗ്യ ഭാ​ഷ​യി​ലേ​ക്ക് ത​ർ​ജ്ജ​മ ചെ​യ്യു​ന്നു​ണ്ട്. ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​നാ​യി സ​ർ​ക്കാ​റും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളും ന​ൽ​കു​ന്ന നി​ർ​ദേ​ശ​ങ്ങ​ളും വെ​ള്ളി വെ​ളി​ച്ച​ത്തി​ൽ ഇ​മാം ച​ർ​ച്ച ചെ​യ്തി​ട്ടു​ണ്ട്. മ​ക്ക​യി​ലെ ഉ​മ്മു​ൽ ഖു​റാ യൂ​നി​വേ​ഴ്സി​റ്റി​യി​ലെ പ​ഠ​ന​കാ​ല​ത്ത് ല​ഭി​ച്ച അ​റി​വു​ക​ളും അ​നു​ഭ​വ​ങ്ങ​ളു​മാ​ണ്

ഇ​ത്ത​ര​ത്തി​ൽ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ ന​ട​ത്താ​നും പ​ള്ളി​യെ സാം​സ്കാ​രി​ക കേ​ന്ദ്ര​മാ​ക്കി പ​രി​വ​ർ​ത്തി​പ്പി​ക്കാ​നും അ​ത്​ പ്ര​സി​ദ്ധീ​ക​രി​ക്ക​നും സാ​ധ്യ​മാ​ക്കി​യ​തെ​ന്ന് ഹു​സൈ​ൻ മ​ട​വൂ​ർ പ​റ​ഞ്ഞു.


 


ഹുസൈൻ മടവൂർ

പബ്ലിക്കേഷൻസ്​: ലിപി


Tags:    
News Summary - The Book of the Muslim Resurrection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.