അന്തരിച്ച ഇബ്രാഹീം ഹാജിക്കൊപ്പം കെ.എം.സി.സിയുടെ പരിപാടിയിൽ ഹൈദരലി തങ്ങൾ. ദുബൈ കെ.എം.സി.സി പ്രസിഡന്‍റ്​ ഇബ്രാഹിം എളേറ്റിൽ സമീപം

പ്രവാസ ലോകത്ത്​ അനുശോചന പ്രവാഹം

ദു​ബൈ: ഹൈ​ദ​ര​ലി ശി​ഹാ​ബ്​ ത​ങ്ങ​ളു​ടെ നി​ര്യാ​ണ​ത്തി​ൽ പ്ര​വാ​സ​ലോ​ക​ത്ത്​ അ​നു​ശോ​ച​ന പ്ര​വാ​ഹം. വി​വി​ധ പ​രി​പാ​ടി​ക​ൾ​ക്കും ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​മാ​യി ഗ​ൾ​ഫി​ലെ നി​ത്യ​സ​ന്ദ​ർ​ശ​ക​നാ​യി​രു​ന്ന ത​ങ്ങ​ളു​ടെ വി​യോ​ഗ​ത്തി​ൽ രാ​ഷ്ട്രീ​യ ഭേ​ദ​മ​ന്യേ അ​നു​ശോ​ച​ന​ങ്ങ​ൾ ഒ​ഴു​കി.

ഐ.​എം.​സി.​സി

ഹൈ​ദ​ര​ലി ത​ങ്ങ​ളു​ടെ നി​ര്യാ​ണ​ത്തി​ൽ ഐ.​എം.​സി.​സി യു.​എ.​ഇ ക​മ്മി​റ്റി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ലെ സൗ​മ്യ​ശീ​ല​നും മ​ത​സൗ​ഹാ​ർ​ദം കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ൽ എ​ന്നും മു​ൻ​പ​ന്തി​യി​ൽ​നി​ന്ന നേ​താ​വു​മാ​ണ് ഹൈ​ദ​ര​ലി ത​ങ്ങ​ളെ​ന്ന് പ്ര​സി​ഡ​ന്‍റ് കു​ഞ്ഞാ​വു​ട്ടി കാ​ദ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എം. ഫാ​റൂ​ഖ്​ അ​തി​ഞ്ഞാ​ൽ, ട്ര​ഷ​റ​ർ അ​നീ​ഷ് നീ​ർ​വേ​ലി എ​ന്നി​വ​ർ പ​റ​ഞ്ഞു. ത​ങ്ങ​ളു​ടെ വി​യോ​ഗ​ത്തി​ൽ ഐ.​എം.​സി.​സി ഷാ​ർ​ജ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്​ താ​ഹി​ർ അ​ലി പൊ​റോ​പ്പാ​ട് അ​നു​ശോ​ചി​ച്ചു.

റീ​ജ​ൻ​സി ഗ്രൂ​പ്

ജാ​തി​മ​ത ഭേ​ദ​മ​ന്യേ എ​ല്ലാ​വ​ർ​ക്കും ത​ണ​ലാ​യി​രു​ന്ന, സൗ​മ്യ​ത​യു​ടെ ആ​ൾ​രൂ​പ​മാ​യി​രു​ന്ന ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ളു​ടെ നി​ര്യാ​ണ​ത്തി​ൽ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യി റീ​ജ​ൻ​സി ഗ്രൂ​പ് അ​റി​യി​ച്ചു. നാ​ട്ടി​ൽ പോ​കു​ന്ന സ​മ​യ​ത്ത്​ എ​ത്ര തി​ര​ക്കു​ണ്ടെ​ങ്കി​ലും പാ​ണ​ക്കാ​ട് സ​ന്ദ​ർ​ശി​ച്ച്​ സു​ഖ​വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ക്കാ​തെ മ​ട​ങ്ങാ​റി​ല്ലെ​ന്ന്​ ചെ​യ​ർ​മാ​ൻ ശം​സു​ദ്ദീ​ൻ ബി​ൻ മു​ഹി​യു​ദ്ദീ​ൻ പ​റ​ഞ്ഞു. ജീ​വി​ത​യാ​ത്ര​യി​ലെ വ​ഴി​കാ​ട്ടി​യാ​യി​രു​ന്ന ദീ​ർ​ഘ​കാ​ല​ത്തെ ആ​ത്മ​ബ​ന്ധ​മു​ള്ള ജ്യേ​ഷ്ഠ​സ​ഹോ​ദ​ര​നെ​യാ​ണ് ന​ഷ്ട​മാ​യ​തെ​ന്ന്​ ചെ​യ​ർ​മാ​ൻ ശം​സു​ദ്ദീ​ൻ ബി​ൻ മു​ഹി​യു​ദ്ദീ​ൻ പ​റ​ഞ്ഞു.

വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി അ​മേ​രി​ക്ക​യി​ൽ പോ​യ സ​മ​യ​ത്തു കൂ​ടെ യാ​ത്ര​ചെ​യ്യാ​നും ദി​വ​സ​ങ്ങ​ളോ​ളം അ​ടു​ത്ത് ഇ​ട​പ​ഴ​കാ​നു​മാ​യ​ത് ജീ​വി​ത​ഭാ​ഗ്യ​മാ​യി ക​രു​തു​ന്നു​വെ​ന്ന്​ ഗ്രൂ​പ് മാ​നേ​ജി​ങ് ഡ​യ​റ​ക്‌​ട​ർ ഡോ. ​അ​ൻ​വ​ർ അ​മീ​ൻ. സ​മൂ​ഹ​ത്തി​ന് വ​ലി​യ ന​ഷ്ട​മാ​ണെ​ന്നും ഗ്രൂ​പ് മാ​നേ​ജി​ങ് ഡ​യ​റ​ക്‌​ട​ർ ഡോ. ​അ​ൻ​വ​ർ അ​മീ​ൻ പ​റ​ഞ്ഞു. നി​ര​വ​ധി ത​വ​ണ അ​ടു​ത്തി​ട​പ​ഴ​കി​യ​പ്പോ​ഴും യാ​ത്ര​ക​ളി​ലും കൊ​ച്ചു​കു​ട്ടി​യു​ടെ നി​ഷ്‌​ക​ള​ങ്ക​ഥ​യാ​ണ് കാ​ണാ​നാ​യ​തെ​ന്ന്​ ഗ്രൂ​പ് എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ അ​ബൂ​ബ​ക്ക​ർ പ​റ​ഞ്ഞു.

പ്ര​വാ​സി ഇ​ന്ത്യ

മ​ത​സൗ​ഹാ​ർ​ദ​ത്തി​ലൂ​​ന്നി​യ സ​മീ​പ​ന​വും കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ലെ സൗ​മ്യ​സാ​ന്നി​ധ്യ​വും മ​ത​സൗ​ഹാ​ർ​ദ​ത്തി​ന്‍റെ വ​ക്​​താ​വു​മാ​യി​രു​ന്നു ഹൈ​ദ​ര​ലി ത​ങ്ങ​ളെ​ന്ന്​ പ്ര​വാ​സി ഇ​ന്ത്യ യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്​ അ​ബ്​​ദു​ല്ല സ​വാ​ദ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​രു​ൺ സു​ന്ദ​ർ​രാ​ജ്​ എ​ന്നി​വ​ർ അ​നു​സ്മ​രി​ച്ചു.

കേ​ര​ള മു​സ്‍ലിം ജ​മാ​അ​ത്ത്​

കേ​ര​ള മു​സ്‍ലിം ജ​മാ​അ​ത്ത്​ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​ബ്രാ​ഹീ​മു​ൽ ഖ​ലീ​ൽ അ​ൽ ബു​ഖാ​രി അ​നു​ശോ​ച​നം അ​റി​യി​ച്ചു. ഉ​ന്ന​ത​മാ​യ സ്വ​ഭാ​വ​ഗു​ണ​ങ്ങ​ളും ബ​ന്ധ​ങ്ങ​ളും കാ​ത്തു​സൂ​ക്ഷി​ക്കാ​ൻ കാ​ണി​ച്ച ജാ​ഗ്ര​ത അ​ദ്ദേ​ഹ​ത്തെ അ​വി​സ്മ​ര​ണീ​യ​നാ​ക്കും. തി​രു​കു​ടും​ബ​ത്തി​ന്‍റെ അ​ഭി​മാ​ന​വും ബ​ഹു​മാ​ന​വും ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​ൻ ഹൈ​ദ​ര​ലി ത​ങ്ങ​ൾ എ​ന്നും ശ്ര​ദ്ധി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

താ​നാ​ളൂ​ർ യൂ​ത്ത്​ ഫോ​റം

ഹൈ​ദ​ര​ലി ത​ങ്ങ​ളു​ടെ വി​യോ​ഗ​ത്തി​ൽ താ​നാ​ളൂ​ർ യൂ​ത്ത് സോ​ഷ്യ​ൽ ആ​ൻ​ഡ് ക​ൾ​ച​റ​ൽ ഫോ​റം ഭാ​ര​വാ​ഹി​ക​ളാ​യ ഷ​ഫീ​ഖ് താ​നാ​ളൂ​ർ, ഷ​മീം, സ​ലീം ത​ട​ത്തി​ൽ, സ​ലിം പ​ച് കൊ, ​ഗ​ഫൂ​ർ സി.​സി, അ​സ്‌​ലം, സി.​എം. ഷം​സു എ​ന്നി​വ​ർ അ​നു​ശോ​ചി​ച്ചു.

പു​ന്ന​ക്ക​ൻ മു​ഹ​മ്മ​ദ​ലി

ക​ക്ഷി​രാ​ഷ്ട്രീ​യ​ത്തി​ന​തീ​ത​മാ​യി സ​ർ​വ​രാ​ലും അം​ഗീ​ക​രി​ക്ക​പ്പെ​ട്ട സ​മു​ന്ന​ത വ്യ​ക്തി​ത്വ​മാ​യി​രു​ന്നു പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ളെ​ന്ന്​ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ പു​ന്ന​ക്ക​ൻ മു​ഹ​മ്മ​ദ​ലി പ​റ​ഞ്ഞു. മ​നു​ഷ്യ​ന​ന്മ​യെ മു​ൻ​നി​ർ​ത്തി​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് എ​ക്കാ​ല​വും നേ​തൃ​ത്വം ന​ൽ​കി​യ ത​ങ്ങ​ളു​ടെ വേ​ർ​പാ​ട് കേ​ര​ളീ​യ പൊ​തു​സ​മൂ​ഹ​ത്തി​ന് തീ​രാ​ന​ഷ്ട​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

സീ​തി സാ​ഹി​ബ്​ ഫൗ​ണ്ടേ​ഷ​ൻ

ഹൈ​ദ​ര​ലി ത​ങ്ങ​ളു​ടെ നി​ര്യാ​ണ​ത്തി​ൽ സീ​തി സാ​ഹി​ബ് ഫൗ​ണ്ടേ​ഷ​ൻ യു.​എ.​ഇ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ്​ സീ​തി പ​ടി​യ​ത്ത്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഷ്‌​റ​ഫ് കൊ​ടു​ങ്ങ​ല്ലൂ​ർ, ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി നാ​സ​ർ കു​റു​മ്പ​ത്തൂ​ർ, ട്ര​ഷ​റ​ർ സ​ലാം തി​രു​നെ​ല്ലൂ​ർ എ​ന്നി​വ​ർ അ​നു​ശോ​ചി​ച്ചു.

പി.​സി.​എ​ഫ്​

മ​ത-​രാ​ഷ്ട്രീ​യ രം​ഗ​ത്തെ ശ്ര​ദ്ധേ​യ​മാ​യ വ്യ​ക്തി​ത്വ​വും സാ​മു​ദാ​യി​ക മ​തേ​ത​ര കേ​ര​ള​ത്തി​ന് എ​ന്നും സ്വീ​കാ​ര്യ​നു​മാ​യി​രു​ന്നു പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​​ളെ​ന്ന്​ പി.​സി.​എ​ഫ് യു.​എ.​ഇ നാ​ഷ​ന​ൽ ക​മ്മി​റ്റി അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

ഐ.​സി.​എ​ഫ്​ ഗ​ൾ​ഫ് കൗ​ൺ​സി​ൽ

ശി​ഹാ​ബ് ത​ങ്ങ​ളു​ടെ നി​ര്യാ​ണ​ത്തി​ല്‍ ഐ.​സി.​എ​ഫ്​ ഗ​ൾ​ഫ് കൗ​ൺ​സി​ൽ അ​നു​ശോ​ചി​ച്ചു. സ​മു​ദാ​യ പു​രോ​ഗ​തി​ക്കു​വേ​ണ്ടി സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യും സ​മൂ​ഹ​ത്തി​നും സ​മു​ദാ​യ​ത്തി​നും സേ​വ​നം ന​ൽ​കു​ക​യും ചെ​യ്ത വ്യ​ക്തി​ത്വ​വു​മാ​യി​രു​ന്നു ത​ങ്ങ​ളെ​ന്ന്​ ഐ.​സി.​എ​ഫ്​ ഗ​ൾ​ഫ് കൗ​ൺ​സി​ൽ പ​റ​ഞ്ഞു.

ഇ​ന്ത്യ​ന്‍ ഇ​സ്‍ലാ​ഹി സെ​ന്‍റ​ർ

കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ലെ സൗ​മ്യ​നും മ​ത സാ​മു​ദാ​യി​ക സൗ​ഹാ​ര്‍ദ​ത്തി​ന് മാ​തൃ​ക​യു​മാ​യി​രു​ന്നു ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ളെ​ന്ന്​ ഇ​ന്ത്യ​ന്‍ ഇ​സ്‍ലാ​ഹി സെ​ന്‍റ​ർ പ്ര​വ​ര്‍ത്ത​ക സ​മി​തി യോ​ഗം അ​നു​സ്മ​രി​ച്ചു. കേ​ര​ള​ത്തി​ലെ രാ​ഷ്ട്രീ​യ​രം​ഗ​ത്ത് എ​ന്നും മാ​തൃ​ക​യാ​യി​രു​ന്നു. രാ​ഷ്ട്രീ​യ​രം​ഗ​ത്തും മ​ത​രം​ഗ​ത്തും സ​ജീ​വ​മാ​യി പ്ര​വ​ര്‍ത്തി​ക്കു​മ്പോ​ഴും നീ​തി​യും ക​രു​ണ​യും സൗ​ഹാ​ർ​ദ​വും ഒ​രു​പോ​ലെ കാ​ത്തു​സൂ​ക്ഷി​ച്ചു​പോ​കാ​ന്‍ അ​ദ്ദേ​ഹ​ത്തി​ന് സാ​ധി​ച്ചു എ​ന്ന് യോ​ഗം വി​ല​യി​രു​ത്തി. ഇ​ന്ത്യ​ന്‍ ഇ​സ്‍ലാ​ഹി സെ​ന്‍റ​ര്‍ പ്ര​സി​ഡ​ന്‍റ്​ എ.​പി. അ​ബ്ദു​സ്സ​മ​ദ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഹു​സൈ​ന്‍ സാ​ഹി​ബ് ഫു​ജൈ​റ, വി.​കെ. സ​ക​രി​യ, അ​ബ്ദു​ല്‍ വാ​ഹി​ദ് മ​യ്യേ​രി, ജാ​ഫ​ര്‍ സാ​ദി​ഖ്, അ​ബ്ദു​ല്‍ റ​ഹ്മാ​ന്‍ ചീ​ക്കു​ന്ന്, മു​ഹ​മ്മ​ദ​ലി പാ​റ​ക്ക​പ​ട​വ്, റ​ഫീ​ഖ്, മു​ജീ​ബ്, അ​ഷ്റ​ഫ്, സൈ​ഫു​ദ്ദീ​ന്‍, ഖാ​ലി​ദ് തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

എ.​ബി.​സി കാ​ർ​ഗോ

മ​തേ​ത​ര​കേ​ര​ള​ത്തി​ന് വ​ലി​യ ന​ഷ്ട​മാ​ണെ​ന്ന് എ.​ബി.​സി കാ​ർ​ഗോ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ഡോ. ​ശ​രീ​ഫ് അ​ബ്ദു​ൽ​ഖാ​ദ​ർ പ​റ​ഞ്ഞു. മ​ത​രാ​ഷ്ട്രീ​യ നേ​തൃ​രം​ഗ​ത്തി​രി​ക്കു​മ്പോ​ഴും ജാ​തി​മ​ത ഭേ​ദ​മെ​ന്യേ പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് സാ​ന്ത്വ​ന​മാ​യി​രു​ന്നു. ആ​ർ​ക്കു​മു​ന്നി​ലും അ​ട​ച്ചി​ടാ​ത്ത ഹൃ​ദ​യ​വാ​തി​ലാ​യി​രു​ന്നു ത​ങ്ങ​ൾ. ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മു​ൻ​തൂ​ക്കം​ന​ൽ​കി​യു​ള്ള സാ​മൂ​ഹി​ക ഇ​ട​പെ​ട​ലു​ക​ൾ​ക്ക് മാ​തൃ​ക​യാ​യി​രു​ന്നു ഹൈ​ദ​ര​ലി ത​ങ്ങ​ളെ​ന്നും ഡോ. ​ശ​രീ​ഫ് അ​ബ്ദു​ൽ ഖാ​ദ​ർ അ​നു​സ്മ​രി​ച്ചു.


എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് അനുശോചിച്ചു

എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് യു.​എ.​ഇ നാ​ഷ​ന​ൽ ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു. ഗ​ൾ​ഫ് സ​ത്യ​ധാ​ര​യു​ടെ പി​റ​വി​യി​ലും വ​ള​ർ​ച്ച​യി​ലും അ​ദ്ദേ​ഹം ന​ൽ​കി​യ വി​ല​പ്പെ​ട്ട പി​ന്തു​ണ​യും പ്രാ​ർ​ഥ​ന​യും നേ​താ​ക്ക​ളാ​യ ശു​ഐ​ബ് ത​ങ്ങ​ൾ, മ​ൻ​സൂ​ർ മൂ​പ്പ​ൻ, ശ​റ​ഫു​ദ്ദീ​ൻ ഹു​ദ​വി എ​ന്നി​വ​ർ അ​നു​സ്മ​രി​ച്ചു. ഖ​ബ​റ​ട​ക്ക ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് ദേ​ശീ​യ പ്ര​സി​ഡ​ന്‍റ്​ ശു​ഐ​ബ് ത​ങ്ങ​ൾ, ഗ​ൾ​ഫ് സ​ത്യ​ധാ​ര പ​ബ്ലി​ഷ​ർ ശി​ഹാ​സ് സു​ൽ​ത്താ​ൻ, സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം റാ​ഷി​ദ് കു​റ്റി​പ്പാ​ല എ​ന്നി​വ​ർ നാ​ട്ടി​ലെ​ത്തി.

​ഇ​ന്ത്യ​ൻ അ​സോ. ഷാ​ർ​ജ

ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ളു​ടെ നി​ര്യാ​ണ​ത്തി​ൽ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഷാ​ർ​ജ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. മ​തേ​ത​ര​കേ​ര​ള​ത്തി​ന് നി​ക​ത്താ​നാ​വാ​ത്ത ന​ഷ്ട​മാ​ണി​തെ​ന്ന് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. വൈ.​എ. റ​ഹീം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​വി. ന​സീ​ർ, ആ​ക്ടി​ങ്​ ട്ര​ഷ​റ​ർ ബാ​ബു വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ജ​ന​ത ക​ൾ​ച​റ​ൽ സെ​ന്‍റ​ർ

ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ളു​ടെ നി​ര്യാ​ണ​ത്തി​ൽ ജ​ന​താ ക​ൾ​ച​റ​ൽ സെ​ന്‍റ​ർ യു.​എ.​ഇ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. എ​ന്നും മ​തേ​ത​ര​ത്വ നി​ല​പാ​ട്​ ഉ​യ​ർ​ത്തി​പ്പി​ടി​ച്ച​യാ​ളാ​യി​രു​ന്നു ത​ങ്ങ​ളെ​ന്ന്​ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

ക​ൽ​ബ ഇ​ന്ത്യ​ൻ ​സോ​ഷ്യ​ൽ ക്ല​ബ്​

ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ളു​ടെ നി​ര്യാ​ണം കേ​ര​ള​രാ​ഷ്ട്രീ​യ​ത്തി​നും മു​സ്‍ലിം ലീ​ഗി​നും യു.​ഡി.​എ​ഫി​നും ക​ന​ത്ത ന​ഷ്ട​മാ​ണ് ഉ​ണ്ടാ​ക്കി​യ​തെ​ന്ന്​ ക​ൽ​ബ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ആ​ൻ​ഡ്​ ക​ൾ​ച​റ​ൽ ക്ല​ബ്​ പ്ര​സി​ഡ​ന്‍റ്​ കെ.​സി. അ​ബൂ​ബ​ക്ക​ർ പ​റ​ഞ്ഞു. മ​തേ​ത​ര​ത്വ​ത്തി​ന്‍റെ പ്ര​തീ​ക​മാ​യ ത​ങ്ങ​ളു​ടെ വേ​ര്‍പാ​ടി​ല്‍ യു.​ഡി.​എ​ഫി​ന്‍റെ അ​ഗാ​ധ​മാ​യ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തു​ന്നു.

മു​ട്ട​നൂ​ർ മു​സ്​​ലിം ജ​മാ​അ​ത്ത്​

ആ​ഡം​ബ​ര​ജീ​വി​ത​ത്തോ​ട് അ​ക​ലം പാ​ലി​ച്ച പ​ക​രം​വെ​ക്കാ​നി​ല്ലാ​ത്ത സാ​ത്വി​ക​നെ​യാ​ണ് ന​ഷ്ട​മാ​യ​തെ​ന്ന് യു.​എ.​ഇ മു​ട്ട​നൂ​ർ മു​സ്‍ലിം ജ​മാ​അ​ത്ത് ക​മ്മി​റ്റി (എം.​എം.​ജെ.​സി). 13 വ​ർ​ഷ​ത്തോ​ള​മാ​യി മു​ട്ട​നൂ​ർ മ​ഹ​ല്ലി​ന്‍റെ ഖാ​ദി സ്ഥാ​നം കൂ​ടി അ​ദ്ദേ​ഹം വ​ഹി​ക്കു​ന്നു​ണ്ട്. പ്ര​സി​ഡ​ന്‍റ് കെ.​പി. കു​ഞ്ഞി​ബാ​വ, സെ​ക്ര​ട്ട​റി എ​ൻ.​പി. ഫൈ​സ​ൽ ജ​മാ​ൽ, ര​ക്ഷാ​ധി​കാ​രി സി.​പി. കു​ഞ്ഞി​മൂ​സ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ഇ​ന്ത്യ​ൻ ഇ​സ്​​ലാ​മി​ക്​ സെ​ന്‍റ​ർ

സ​മൂ​ഹ​ത്തി​നും സ​മു​ദാ​യ​ത്തി​നും ഹൈ​ദ​ര​ലി ത​ങ്ങ​ള്‍ ചെ​യ്ത സേ​വ​നം വി​ല​മ​തി​ക്കാ​നാ​വാ​ത്ത​താ​ണെ​ന്ന് അ​ബൂ​ദ​ബി ഇ​ന്ത്യ​ന്‍ ഇ​സ്‍ലാ​മി​ക് സെ​ന്‍റ​ര്‍ അ​റി​യി​ച്ചു. സെ​ന്‍റ​ര്‍ നി​ര​വ​ധി ത​വ​ണ സ​ന്ദ​ര്‍ശി​ക്കു​ക​യും അ​ടു​ത്ത​ബ​ന്ധം പു​ല​ര്‍ത്തു​ക​യും ചെ​യ്ത വ്യ​ക്തി​യാ​ണ്. പ്ര​സി​ഡ​ന്‍റ് പി. ​ബാ​വ​ഹാ​ജി, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടി.​കെ. അ​ബ്ദു​സ്സ​ലാം, ട്ര​ഷ​റ​ര്‍ ബി.​സി. അ​ബൂ​ബ​ക്ക​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

ഇ​ൻ​കാ​സ്

വ​ർ​ത്ത​മാ​ന​കാ​ല മ​തേ​ത​ര ജ​നാ​ധി​പ​ത്യ​ത്തി​നു​ള്ള വ​ലി​യ ന​ഷ്ട​മാ​ണെ​ന്ന് കെ.​പി.​സി.​സി സെ​ക്ര​ട്ട​റി റി​ങ്കു ചെ​റി​യാ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ക​രു​ണ​യു​ടെ നി​റ​കു​ട​മാ​യി​രു​ന്ന ത​ങ്ങ​ൾ തി​ക​ഞ്ഞ മ​നു​ഷ്യ​സ്നേ​ഹി​യും മ​ത​സൗ​ഹാ​ർ​ദ​ത്തി​ന്‍റെ പ​ര്യാ​യ​വു​മാ​യി​രു​ന്നു. പാ​ണ​ക്കാ​ട് കു​ടും​ബ​ത്തി​ന്റെ മൂ​ല്യ​ങ്ങ​ൾ കേ​ര​ള​ജ​ന​ത​ക്ക് ക​ല​ർ​പ്പി​ല്ലാ​തെ കാ​ണി​ച്ചി​ച്ചു​ത​ന്ന വ്യ​ക്തി​ത്വ​മാ​യി​രു​ന്നു ത​ങ്ങ​ളെ​ന്ന്​ ഇ​ൻ​കാ​സ് ഉ​മ്മു​ല്‍ഖു​വൈ​ന്‍ എ​ക്സി​ക്യൂ​ട്ടി​വി​ന്‍റെ യോ​ഗം അ​നു​സ്മ​രി​ച്ചു. പ്ര​സി​ഡ​ന്‍റ്​ സ​ഞ്ജു പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ദേ​വ​ൻ, പി.​കെ. മൊ​യ്‌​ദീ​ൻ, പ്ര​സാ​ദ്, ആ​ഷ്‌​ലി, ച​ന്ദ്ര​ദേ​വ് കു​ന്ന​പ്പ​ള്ളി, ഷാ​ജി, ര​ശ്മി നാ​യ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഇ​ൻ​കാ​സ് യു.​എ.​ഇ

ഹൈ​ദ​ര​ലി ത​ങ്ങ​ളു​ടെ നി​ര്യാ​ണ​ത്തി​ൽ ഇ​ൻ​കാ​സ് യു.​എ.​ഇ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. രാ​ജ്യം ശി​ഹാ​ബ് ത​ങ്ങ​ളെ പോ​ലു​ള്ള നേ​താ​ക്ക​ന്മാ​രെ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​വ​ശ്യ​മാ​യി നി​ൽ​ക്കു​ന്ന ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ അ​​ദ്ദേ​ഹ​ത്തി​ന്‍റെ മ​ര​ണം രാ​ജ്യ​ത്തി​നു​ത​ന്നെ തീ​രാ​ന​ഷ്ട​മാ​ണെ​ന്ന്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്. മു​ഹ​മ്മ​ദ്​ ജാ​ബി​ർ പ​റ​ഞ്ഞു.

സഫാരി ഗ്രൂപ്

ഇന്ത്യൻ യൂനിയൻ മുസ്‍ലിം ലീഗ് പ്രസിഡന്‍റും സമസ്​ത കേരള ജംഇയ്യതുൽ ഉലമ വൈസ്​ പ്രസിഡന്‍റുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വേർപാടിൽ സഫാരി ഗ്രൂപ് ഓഫ് കമ്പനീസ്​ മാനേജ്മെന്‍റും സ്റ്റാഫുകളും ദുഃഖം രേഖപ്പെടുത്തി. മുഹമ്മദലി ശിഹാബ് തങ്ങളുടെ കാലം തൊട്ടുതന്നെ പാണക്കാട് കുടുംബവും സഫാരി ഗ്രൂപ്പും തമ്മിൽ ഊഷ്മളമായ ബന്ധം കാത്തുസൂക്ഷിക്കുകയും ഖത്തറിലെയും യു.എ.ഇയിലേയും സഫാരി ഗ്രൂപ്പിന്‍റെ പല ബിസിനസ്​ സ്​ഥാപനങ്ങളും തങ്ങൾ പലതവണ സന്ദർശിക്കുകയും ചെയ്യുമായിരുന്നു. ഗൾഫ് നാടുകളിലേയും കേരളത്തിലേയും വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളും മറ്റു സഹായ സഹകരണങ്ങൾക്കും തങ്ങളുടെ നേതൃത്വത്തിൽ സഫാരി മാനേജ്മെന്‍റ്​ പങ്കാളികളായിരുന്നു.

വലുപ്പച്ചെറുപ്പമില്ലാതെ എല്ലാവരോടും വളരെ സൗമ്യമായി മാത്രം ഇടപെടലുകൾ നടത്തിയിരുന്ന ഹൈദരലി തങ്ങൾ മാർഗദർശിയായിരുന്നു. തങ്ങളുടെ വേർപാട് എല്ലാവരെയും പോലെ ഞങ്ങൾക്കും തീരാനഷ്ടവും ദുഃഖവുമാണെന്ന്​ സഫാരി ഗ്രൂപ് ചെയർമാൻ അബൂബക്കർ മടപ്പാട്ട് അഭിപ്രായപ്പെട്ടു. ബഹുമാനപ്പെട്ട ഹൈദരലി തങ്ങളുമായി ഒരു ജ്യേഷ്ഠസഹോദരൻ എന്നനിലയിലുള്ള ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്നും പലപ്പോഴും ഞങ്ങൾക്ക് ആവശ്യമായ നിർദേശങ്ങളും പ്രോത്സാഹനങ്ങളും നൽകുകയും ചെയ്തിരുന്നെന്നും സഫാരി ഗ്രൂപ് മാനേജിങ് ഡയറക്ടറും ഗ്രൂപ് ജനറൽ മാനേജറുമായ സൈനുൽ ആബിദീൻ അഭിപ്രായപ്പെട്ടു. വേദനയിൽ കുടുംബത്തോടൊപ്പം സഫാരി ഗ്രൂപ്പും പങ്കുചേരുന്നതായും സഫാരി ഗ്രൂപ് ചെയർമാൻ അബൂബക്കർ മടപ്പാട്ട്, ഗ്രൂപ് മാനേജിങ് ഡയറക്ടർ ആൻഡ് ഗ്രൂപ് ജനറൽ മാനേജർ സൈനുൽ ആബിദീൻ എന്നിവർ അനുശോചന സന്ദേശത്തിൽ അറിയിച്ചു.

Tags:    
News Summary - The flow of condolences in the world of exile

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.