ഷാർജ: ചിത്രരചനയിൽ പുതുമകൾ തേടുന്ന കലാകാരനാണ് തൃശൂർ ഇരിങ്ങാലക്കുട വെള്ളാങ്ങല്ലൂർ സ്വദേശി വിജേഷ് വിജിൽ. ഷാർജയിലെ കെട്ടിട സൂക്ഷിപ്പ് ജോലിയുടെ തിരക്കിനിടയിലും വിജേഷിെൻറ മനസ്സിൽ നിറങ്ങളുടെ കുടമാറ്റമാണ്. മനസ്സിൽ പരന്നൊഴുകുന്ന നിറച്ചാർത്തുകളെ കാൻവാസിലേക്ക് ആവാഹിക്കുന്നത് ജോലിയെല്ലാം ശാന്തമാകുമ്പോഴാണ്.
Gandhi Jayanti Dayത്തിൽ പുതുമയുള്ളൊരു രീതി ചിത്രരചനയിൽ പരീക്ഷിക്കണമെന്ന മോഹം അലയൊലി തീർത്തപ്പോൾ കൈയിൽ തടഞ്ഞതൊരു കൊച്ചു ഗാന്ധിജിയുടെ ചിത്രമായിരുന്നു. അതാകട്ടെ സീലിൽ രൂപകൽപന ചെയ്തതായിരുന്നു. ഉത്തരവുകളുടെയും പരാതികളുടെയും താഴ്ഭാഗത്ത് പതിക്കാൻ മാത്രമുള്ളതല്ല ഞാനെന്ന ഭാവത്തിൽ സീലും, നിന്നെക്കൊണ്ട് ഞാനിന്നൊരു അഹിംസയുടെ മഹാതടാകം തീർക്കുമെന്ന് വിജേഷും തീരുമാനിച്ചപ്പോൾ തൂവെള്ള കാൻവാസിൽ ഗാന്ധിജി പുഞ്ചിരിച്ചു. 5000 സീലുകളാണ് ഇതിനായി വെള്ള താളിൽ പതിച്ചത്.
നാത്തൂർ എന്ന് വിളിക്കുന്ന കെട്ടിട കാവൽക്കാരെൻറ ജോലിയിൽനിന്ന് മിച്ചം വെക്കുന്ന സമയംകൊണ്ടാണ് മെച്ചപ്പെട്ട ചിത്രങ്ങൾ വിജേഷ് വരക്കുന്നത്. രക്തത്തിൽ അലിഞ്ഞു കിടക്കുകയാണ് നിറങ്ങൾ. കുത്തുകൊണ്ടും കുത്തിവരകൊണ്ടും വിജേഷ് വിസ്മയ ചിത്രങ്ങൾ വരച്ചിട്ടുണ്ട്.
കുത്തുകൾ കൊണ്ട് യു.എ.ഇയിലെയും ഇന്ത്യയിലെയും ഭരണാധികാരികളുടെ ചിത്രത്തങ്ങൾ നെഞ്ചിൽ തൊട്ട് വരച്ചിട്ടുള്ള വിജേഷിനെ കുറിച്ച് പ്രമുഖ അറബിക് ചാനൽ വാർത്ത നൽകിയിട്ടുണ്ട്. സീലുകൊണ്ട് ഇമാറാത്തി ഭരണാധികാരികളുടെയും മറ്റും ചിത്രങ്ങൾ വരക്കാനുള്ള തയാറെടുപ്പിലാണ് വിജേഷ്. കളർ പെൻസിൽ കൊണ്ട് വരച്ച അരിഞ്ഞു വെച്ച വെണ്ടക്കയുടെ ചിത്രത്തിലൂടെ തെൻറ മനസ്സിലുള്ള ജൈവികമായ ചാക്രികതയും വെളിവാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.