ലിവ ഈത്തപ്പഴോത്സവം ഇന്ന് തുടങ്ങും

അബൂദബി: പശ്ചിമ അബൂദബിയിൽ 17ാമത് ലിവ ഈത്തപ്പഴോത്സവം വ്യാഴാഴ്ച ആരംഭിക്കും. കൾചറൽ പ്രോഗ്രാം ആൻഡ് ഹെറിറ്റേജ് ഫെസ്​റ്റിവൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 25 വരെയാണ്​ ​ഫെസ്​റ്റിവൽ.

കോവിഡ് രോഗ പ്രതിരോധത്തി​െൻറ ഭാഗമായി ഇക്കുറിയും സന്ദർശകർക്ക് പ്രവേശനം ഉണ്ടാകില്ല. യു.എ.ഇ ഉപപ്രധാന മന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്‌യാ​െൻറ രക്ഷാകർതൃത്വത്തിലാണ് പരമ്പരാഗത കാർഷികവിളകൾ പ്രോസാഹിപ്പിക്കുന്ന ഫെസ്​റ്റിവൽ നടക്കുക.

ഈത്തപ്പഴം, പ്രാദേശികമായി ഉൽപാദിപ്പിക്കുന്ന വിവിധ ഫ്രൂട്ട്, മാതൃക കൃഷിത്തോട്ടം, ഏറ്റവും മനോഹരമായ കരകൗശല വസ്തുക്കൾ എന്നിവയിൽ പരിമിതപ്പെടുത്തിയാണ് ഈ വർഷം ഫെസ്​റ്റിവലിനോടനുബന്ധിച്ച്​ മത്സരങ്ങൾ നടക്കുക. കോവിഡ് മൂലമുണ്ടായ അസാധാരണ സാഹചര്യങ്ങളും പൊതുസുരക്ഷയും പങ്കാളികളുടെയും തൊഴിലാളികളുടെയും സുരക്ഷയും കണക്കിലെടുത്താണ് സന്ദർശകരെ ഈ വർഷവും പങ്കെടുപ്പിക്കേണ്ടെന്ന് തീരുമാനിച്ചതെന്ന് അബൂദബി പൊലീസി​െൻറ കമാൻഡർ ഇൻ ചീഫും കൾചറൽ പ്രോഗ്രാം ആൻഡ് ഹെറിറ്റേജ് ഫെസ്​റ്റിവൽ കമ്മിറ്റി ചെയർമാനുമായ മേജർ ജനറൽ ഫാരിസ് ഖലഫ് അൽ മസ്രൂയി പറഞ്ഞു.

കഴിഞ്ഞ വർഷവും സന്ദർശകരെ ഒഴിവാക്കിയിരുന്നു. മേളയിൽ 22 മത്സരങ്ങൾ ഉൾപ്പെടുന്നു. വിവിധ എമിറേറ്റുകളിലെ കർഷകരുടെ പങ്കാളിത്തത്തോടെ രതാബ് മസായന, പൂന്തോട്ട കൃഷിയിൽ താൽപര്യമുള്ളവർക്കായി ഏഴു മത്സരങ്ങൾ, മാതൃക കൃഷിയിടത്തിന്​ മൂന്നു മത്സരങ്ങൾ, പരമ്പരാഗത കരകൗശല മത്സരം എന്നിവ നടക്കും. കോവിഡ് വാക്‌സിൻ സ്വീകരിച്ച കർഷകർക്കാണ് അവരുടെ ഉൽപന്നങ്ങൾ ഫെസ്​റ്റിവൽ നഗരിയിൽ എത്തിക്കാനാവൂ.

48 മണിക്കൂർ മുമ്പെടുത്ത പി.സി.ആർ പരിശോധനയുടെ നെഗറ്റിവ് ഫലവും കർഷകർ കാണിക്കണം. സമാപന ദിവസമായ ജൂലൈ 25ന് മത്സരഫലം പ്രഖ്യാപിക്കും.

Tags:    
News Summary - The Liwa Date Festival begins today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.