ദുബൈ: ബാഡ്മിൻറണിലേക്ക് പുതുതലമുറ കൂടുതൽ കടന്നുവരണമെന്നും ചെറുപ്രായം മുതൽ പരിശീലനം തുടങ്ങണമെന്നും ബാഡ്മിൻറൺ കോച്ച് പുല്ലേല ഗോപീചന്ദ്. ദുബൈ ആസ്ഥാനമായ സ്പോര്‍ട്സ് ലൈവ് ഇൻറര്‍നാഷനല്‍ ഡിവിഷന്‍ സ്പോര്‍ട്സും ഇന്ത്യ ആസ്ഥാനമായ ബ്രാന്‍ഡ്പ്രിക്സ് പ്രൈവറ്റ് ലിമിറ്റഡും ഗോപീചന്ദും ഗള്‍ഫ് ബാഡ്മിൻറണ്‍ അക്കാദമിയുമായി ചേര്‍ന്ന് ആരംഭിക്കുന്ന ബാഡ്മിൻറൺ അക്കാദമിയുടെ ലോഞ്ചിങ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗള്‍ഫ് മേഖലയില്‍ ബാഡ്മിൻറണ്‍ അക്കാദമി തുടങ്ങുമ്പോള്‍ നല്ല ശതമാനം ഇന്ത്യന്‍ പ്രവാസികള്‍ക്കും ഗുണം ലഭിക്കും. പുതുതലമുറയില്‍നിന്ന് ബാഡ്മിൻറണ്‍ പ്രതിഭകളെ കണ്ടെത്തനും ലോക ചാമ്പ്യന്മാരെ ഈ മേഖലയില്‍ വരവേല്‍ക്കാനും ഇത് വഴിവെക്കും. നിശ്ചിതസമയങ്ങളില്‍ അക്കാദമികള്‍ സന്ദര്‍ശിച്ച് പഠിതാക്കളുമായി സംവദിക്കും. പാഠ്യപദ്ധതി നിരീക്ഷിക്കും. കളിക്കാര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്നതിനൊപ്പം ഗള്‍ഫ് ബാഡ്മിൻറണ്‍ അക്കാദമിക്ക് (ജി.ബി.എ) സാങ്കേതിക പിന്തുണ നല്‍കുകയും പാഠ്യപദ്ധതി ആവിഷ്കരിക്കുകയും ജി.ബി.എ പരിശീലകര്‍ക്ക് ഹൈദരാബാദിലെ തെൻറ മുന്‍നിര അക്കാദമിയില്‍നിന്ന് പ്രത്യേക പരിശീലകരുടെ സഹായം ഉപയോഗപ്പെടുത്തുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
യു.എ.ഇയിൽ ബാഡ്മിൻറൺ അക്കാദമി തുറക്കുന്നത് സ്വാഗതാർഹമാണെന്ന് ഇന്ത്യൻ അംബാസഡർ പവൻ കപൂർ പറഞ്ഞു. സാമ്പത്തികം, വാണിജ്യം തുടങ്ങിയ മേഖലകളിൽ ഇന്ത്യയും യു.എ.ഇയും സഹകരിക്കുന്നുണ്ട്. കായികമേഖലയിലെ സഹകരണത്തിെൻറ തെളിവാണ് ഐ.പി.എല്ലും ട്വൻറി 20 ലോകകപ്പും യു.എ.ഇയിൽ എത്തിയത്. ഫിറ്റ്നസിനെ വളരെയേറെ സഹായിക്കുന്ന കായിക ഇനമാണ് ബാഡ്മിൻറൺ. ഇന്ത്യക്കാർക്ക് മാത്രമല്ല, മറ്റ് രാജ്യങ്ങളിലുള്ളവർക്കും ഇമാറാത്തികൾക്കും അക്കാദമി ഉപകാരപ്പെടുമെന്നും പവൻ കപൂർ പറഞ്ഞു.
കായികമേഖലയിൽ യു.എ.ഇയുടെ വാതിൽ എല്ലാവർക്കും മുന്നിൽ തുറന്നിട്ടിരിക്കുകയാണെന്നും ഇത് ഉപയോഗപ്പെടുത്തണമെന്നും യു.എ.ഇ ബാഡ്മിൻറൺ കമ്മിറ്റി ബോർഡ് ചെയർമാൻ ഗസി സെബിൽ അൽ മദനി പറഞ്ഞു. ആദ്യ ഗള്‍ഫ് ബാഡ്മിൻറണ്‍ അക്കാദമി 25ന് ദുബൈയിലെ ശബാബ് അല്‍ അഹ്ലി ക്ലബില്‍ ആരംഭിക്കും. ഇതിെൻറ ലോഞ്ചിങ്ങാണ് ശനിയാഴ്ച നടന്നത്. രജിസ്ട്രേഷനുള്ള അവസാന തീയതി ഒക്ടോബര്‍ 20 ആണ്. ഇന്ത്യയിലെ അക്കാദമിയില്‍ ഗോപീചന്ദ് നടപ്പാക്കിയ പരിശീലന പദ്ധതികള്‍ നിരവധി ചാമ്പ്യന്മാരെ സൃഷ്ടിക്കാൻ വഴിയൊരുക്കിയതായി സ്പോര്‍ട്സ് ലൈവ് ഇൻറര്‍നാഷനല്‍ കോ-ഫൗണ്ടറും ഇൻറര്‍ദേവ് സ്പോര്‍ട്സ് എക്സിക്യൂട്ടിവ് ഡയറക്ടറുമായ ഡോ. എം.എ. ബാബു അഭിപ്രായപ്പെട്ടു. ഇതോടനുബന്ധിച്ച് ജി.സി.സി രാജ്യങ്ങളിലെ ടീമുകള്‍ മാറ്റുരക്കുന്ന ബാഡ്മിൻറണ്‍ ചാമ്പ്യന്‍സ് ലീഗ് എല്ലാവര്‍ഷവും നടത്താൻ പദ്ധതിയുണ്ടെന്ന് ഇൻറർദേവ് സ്പോര്‍ട്സ് ചെയര്‍മാന്‍ തൗഫീഖ് വലിയകത്ത് പറഞ്ഞു.
മൂന്ന് വര്‍ഷത്തിനുള്ളില്‍ യു.എ.ഇ, സൗദി അറേബ്യ, ഒമാന്‍, ഖത്തര്‍, ബഹ്റൈന്‍, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളില്‍ കുറഞ്ഞത് 10 അക്കാദമികളെങ്കിലും തുറക്കാനാണ് ലക്ഷ്യം. 3000ഓളം കളിക്കാര്‍ക്ക് പരിശീലനം നല്‍കും. ആമുഖം, ഇൻറര്‍മീഡിയറ്റ്, അഡ്വാന്‍സ്ഡ് എന്നീ മൂന്ന് തലങ്ങളിലായാണ് കോഴ്സുകള്‍ നടക്കുക. പ്രതിമാസം 800 മുതല്‍ 1500 ദിര്‍ഹം വരെയായിരിക്കും ഫീസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് +971 52 743 1500 (ഡോ. എം.എ. ബാബു) നമ്പറില്‍ ബന്ധപ്പെടാം. വാർത്തസമ്മേളനത്തിൽ ഷബാബ് അൽ അഹ്ലി ക്ലബിെൻറ പബ്ലിക് റിലേഷൻ ആൻഡ് കമ്യൂണിറ്റി സർവിസ് മാനേജർ ഇബ്രാഹീം അഹ്മദ് ഇബ്രാഹീം, ബി.ഡബ്ല്യൂ.എഫ് ബാഡ്മിൻറൺ െഡവലപ്മെൻറ് മാനേജർ ജാഫർ ഇബ്രാഹീം, പ്രീമിയർ ബാഡ്മിൻറൺ ലീഗ് സ്ഥാപകൻ പ്രസാദ് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.