ദുബൈ: വിനോദ സഞ്ചാരികൾക്ക് ആഹ്ളാദം പകർന്ന് ദുബൈ സഫാരി പാർക്ക് തുറക്കുന്നു. ഒക്ടോബർ അഞ്ച് മുതലാണ് പാർക്ക് വീണ്ടും തുറക്കുന്നതെന്ന് അധികൃതർ അറിയിച്ചു. രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചു വരെയാണ് പ്രവർത്തനം. സന്ദർശകർക്ക് dubaisafari.ae എന്ന വെബ്സൈറ്റിലൂടെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
119 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന പാർക്കിൽ ആയിരക്കണക്കിന് പക്ഷി, മൃഗാദികളുണ്ട്. വീണ്ടും തുറക്കുേമ്പാൾ കാഴ്ചക്കാർക്ക് സസ്പെൻസൊരുക്കി കൂടുതൽ മൃഗങ്ങളെ എത്തിച്ചിട്ടുണ്ട്. ആഫ്രിക്കൻ വില്ലേജ്, ഏഷ്യൻ വില്ലേജ്, എക്സ്േപ്ലാറർ വില്ലേജ് എന്നിങ്ങനെ വേർതിരിച്ചിരിക്കുന്ന പാർക്കിൽ അറേബ്യൻ ഡെസർട്ട് സഫാരിക്കും അവസരമുണ്ട്. കോവിഡ് മുൻകരുതൽ നടപടികൾ പാലിച്ചാണ് പാർക്ക് തുറക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.