അബൂദബിയിലേക്ക്​ ഹൂതികള്‍ തൊടുത്ത മിസൈല്‍ തകര്‍ത്തു

അബൂദബി: യമനിലെ ഹൂതികൾ അബൂദബി മുസഫ ജനവാസമേഖലക്കുനേരെ തിങ്കളാഴ്ച രാവിലെ നടത്തിയ മിസൈലാക്രമണം യു.എ.ഇ സായുധസേന തകര്‍ത്തു. സംഭവത്തിൽ ആള്‍നാശമില്ലെന്നും ജനവാസമേഖലക്ക്​ പുറത്തു​െവച്ചാണ് മിസൈല്‍ തകര്‍ത്തതെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതിനുപിന്നാലെ യമനിലെ ഹൂതികളുടെ മിസൈല്‍ ലോഞ്ചര്‍ തങ്ങളുടെ വ്യോമസേന തകര്‍ത്തതായും മന്ത്രാലയം അറിയിച്ചു. ആക്രമണങ്ങളില്‍നിന്ന് രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ജനങ്ങള്‍ അധികൃതര്‍ നല്‍കുന്ന വാര്‍ത്തകള്‍ ശ്രദ്ധിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

അതിനിടെ യു.എ.ഇക്കുനേരെയുണ്ടായ ആക്രമണത്തെ യു.എസ് അപലപിച്ചു. യു.എ.ഇയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്​ ഇസ്രായേല്‍ പ്രസിഡന്‍റ്​ രാജ്യം സന്ദര്‍ശിക്കുന്ന വേളയിലാണ് ഹൂതി ആക്രമണം ഉണ്ടായിരിക്കുന്നതെന്നും സംഭവത്തെ ശക്​തമായി അപലപിക്കുന്നതായും യു.എസ് വിദേശകാര്യ മന്ത്രാലയ വക്താവ് എഡ്വേഡ് പെരസ് ട്വീറ്റ് ചെയ്തു.ജനുവരി 17ന്​ യു.എ.ഇക്ക്​ നേരെയുണ്ടായ ഹൂതികളുടെ ആക്രമണത്തില്‍ ഇന്ധന ടാങ്കറുകള്‍ക്ക് തീപിടിച്ച് രണ്ട് ഇന്ത്യക്കാരടക്കം മൂന്നുപേര്‍ കൊല്ലപ്പെടുകയും ആറുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയുണ്ടായ മിസൈലാക്രമണത്തെ ലക്ഷ്യത്തിലെത്തുന്നതിനുമുമ്പ് സായുധസേന തകര്‍ത്തിരുന്നു. പോര്‍വിമാനമയച്ച് ഹൂതികളുടെ മിസൈല്‍ ലോഞ്ചറും അന്ന് യു.എ.ഇ ആക്രമിച്ച് നശിപ്പിക്കുകയുണ്ടായി.

Tags:    
News Summary - The UAE Armed Forces destroyed the Houthi missile attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.