ഷാർജ: ശൈത്യകാലത്ത് ഷാർജ മരുഭൂമിയിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ ചൈൽഡ് സേഫ്റ്റി ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ ‘ദയർ സേഫ്റ്റി ഫസ്റ്റ്’ കാമ്പയിന് തുടക്കം.കുട്ടികളുടെ സുരക്ഷാ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുക, അവരുടെ സുരക്ഷിതത്വവും നന്മയും ഉറപ്പാക്കാൻ സ്വീകരിക്കാവുന്ന മുൻകരുതലുകളെ കുറിച്ച് അവബോധം വളർത്തുക തുടങ്ങിയ ലക്ഷ്യത്തോടെ ഫെബ്രുവരി നാല് മുതൽ 11വരെ നടക്കുന്ന പ്രചാരണ സന്ദർശനങ്ങൾക്ക് ശിശുസുരക്ഷാവകുപ്പ് ഡയറക്ടർ ഹനാദി അൽ യാഫിയാണ് നേതൃത്വം നൽകുന്നത്.
ക്യാമ്പിങ് യാത്രകളിലും മരുഭൂമിയിലെ കായികവിനോദങ്ങളിലും കുട്ടികൾക്കുണ്ടാകാവുന്ന അപകടങ്ങളെ കുറിച്ച് അവബോധം വളർത്തുക, ഈ പ്രദേശങ്ങൾ പതിവായി സന്ദർശിക്കുന്ന കുടുംബങ്ങൾക്കും പൊതുജനങ്ങൾക്കും സുരക്ഷാ ഗൈഡുകൾ വിതരണം ചെയ്യുക എന്നലക്ഷ്യത്തോടെ ചൈൽഡ് സേഫ്റ്റി ഡിപ്പാർട്മെന്റ് പല സ്ഥലങ്ങളിലായി സന്ദർശനം നടത്തുകയും ബോധവത്കരിക്കുകയും ചെയ്തു. റഹ്മാനിയ സ്ട്രീറ്റ്, മഹാഫെസ് ക്യാമ്പിങ് ഏരിയകൾ, അൽ ബദായർ മണൽപാതകൾ എന്നിവിടങ്ങളിലാണ് സന്ദർശനം നടത്തുക. ഷാർജ പൊലീസ്, ഷാർജ സിവിൽ ഡിഫൻസ്, പ്രിവൻഷൻ ആൻഡ് സേഫ്റ്റി അതോറിറ്റി എന്നിവരുടെ പങ്കാളിത്തത്തോടെ, സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനും അവബോധം വർധിപ്പിക്കുന്നതിനുമായി വിദ്യാഭ്യാസ സാമഗ്രികളും ബ്രോഷറുകളും വിതരണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.